Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsനാഷണൽ സീനിയർ മെൻ ഹാൻഡ്ഹോൾ ചാമ്പൃൻഷിപ്പ് ഡിസംബർ 26 മുതൽ 29 വരെ ചങ്ങനാശ്ശേരി എസ്ബി...

നാഷണൽ സീനിയർ മെൻ ഹാൻഡ്ഹോൾ ചാമ്പൃൻഷിപ്പ് ഡിസംബർ 26 മുതൽ 29 വരെ ചങ്ങനാശ്ശേരി എസ്ബി , അസംപ്ഷൻ കോളേജുകളിൽ നടക്കും

കോട്ടയം: കേ​ര​ള ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ആദ്യ​മാ​യി 33-ാമ​ത് നാ​ഷ​ണ​ൽ സീ​നി​യ​ർ മെ​ൻ ഹാ​ൻ​ഡ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് കോ​ട്ട​യം ജി​ല്ല​യി​ലെ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ബെ​ർ​ക്കു​മാ​ൻ​സ് കോ​ള​ജ്, അ​സം​പ്ഷ​ൻ കോ​ളേ​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഡി​സം​ബ​ർ 26 മു​ത​ൽ 29 വ​രെ ന​ട​ക്കും.

കേ​ര​ള ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ചെ​യ​ർ​മാ​ൻ ശ്രീ. ​ബി​ഫി വ​ർ​ഗീ​സ് പു​ല്ലു​കാ​ട്ടി​ന്‍റെ ശ്ര​മ​ഫ​ല​മാ​യാ​ണ് ഈ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത്. മ​ത്സ​ര​ത്തി​ന്‍റെ ഭാ​ഗ്യ​ചി​ഹ്നം സി​പ്പി എ​ന്ന മു​യ​ൽ ആ​ണ്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തി​യ മ​ത്സ​ര​ത്തി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത പേ​രാ​ണി​ത്. പേ​ര് നി​ർ​ദ്ദേ​ശി​ച്ച പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​ഖി ആ​ബി​ദി​ന് 10,000 രൂ​പ സ​മ്മാ​നം ന​ൽ​കും.

രാ​ജ്യ​ത്തെ 20 സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന ടീ​മു​ക​ളെ കൂ​ടാ​തെ റെ​യി​ൽ​വേ, സ​ർ​വീ​സ​സ്, പോ​ലീ​സ് ടീ​മു​ക​ളും മ​ത്സ​ര​ത്തി​ൽ മാ​റ്റു​ര​യ്ക്കും. 25 ആം ​തീ​യ​തി മു​ത​ൽ എ​ത്തി​ച്ചേ​രു​ന്ന വി​വി​ധ ടീ​മു​ക​ളെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​ര​ളീ​യ സം​സ്കാ​ര​ത്തി​ന് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ സ്വീ​ക​രി​ച്ചു താ​മ​സസ്ഥ​ല​ത്തു എ​ത്തി​ക്കും.

26-മു​ത​ൽ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 7 മ​ണി​ക്ക് മ​ത്സ​രം ആ​രം​ഭി​ച്ചു 11 മ​ണി​ക്ക് അ​വ​സാ​നി​പ്പി​ക്കു​ന്ന​തും വീ​ണ്ടും വൈ​കു​ന്നേ​രം 3 മ​ണി മു​ത​ൽ 9 മ​ണി വ​രെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്ന​തു​മാ​ണ്.

700 ൽ​പ്പ​രം കാ​യി​ക താ​ര​ങ്ങ​ളും ഒഫീ​ഷ്യ​ൽ​സും നൂ​റു​ക​ണ​ക്കി​ന് കാ​ണി​ക​ളും ഗ്രൗ​ണ്ടി​ൽ എ​ത്തി ചേ​രും. ഹാ​ൻ​ഡ്ബോ​ൾ അ​സോ​സി​യേ​ഷ​ന്‍റെ ദേ​ശീ​യ / സം​സ്ഥാ​ന/​ജി​ല്ലാ നേ​തൃ​ത്വം മ​ത്സ​ര​ന​ട​ത്തി​പ്പി​നാ​യി ഡി​സം​ബ​ർ 20 മു​ത​ൽ ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ എ​ത്തി​ത്തു​ട​ങ്ങും.

മ​ത്സ​ര ന​ട​ത്തി​പ്പി​നാ​യു​ള്ള വി​വി​ധ ക​മ്മ​റ്റി​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. കേ​ര​ള ടീ​മി​ന്‍റെ പ​രി​ശീ​ല​നം 21 മു​ത​ൽ ച​ങ്ങ​നാ​ശേ​രി​ൽ ആ​രം​ഭി​ക്കും. 26നു ​വൈ​കു​ന്നേ​രം 6 പി​എം നു ​ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ത്ഘാ​ട​നം ന​ട​ക്കും.

കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണ​വും കാ​യി​ക താ​ര​ങ്ങ​ളു​ടെ മാ​ർ​ച്ച്പാ​സ്റ്റും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ടീ​മു​ക​ളെ കാ​ണി​ക​ൾ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തും. 29ന് ​ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന് ശേ​ഷം സ​മാ​പ​ന സ​മ്മേ​ള​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ക്കുമെന്ന്
മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ജോ​ബ് മൈ​ക്കി​ൾ എം​എ​ൽ​എ, കെ.​എ​ച്ച്.​എ ചെ​യ​ർ​മാ​ൻ,ബി​ഫി വ​ർ​ഗീ​സ് പു​ല്ലു​കാ​ട്, കെ.​എ​ച്ച്.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ,സു​ധീ​ർ എ​സ്.​എ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ,ജി​ജി ഫ്രാ​ൻ​സി​സ്‌ നി​റ​പ​റ, ടെ​ക്നി​ക്ക​ൽ ക​മ്മ​റ്റി ക​ൺ​വീ​ന​ർ ,ബെ​ർ​ണാ​ഡ് തോ​മ​സ്, മീ​ഡി​യ ക​ൺ​വീ​ന​ർ ,മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പി​ആ​ർ​ഒ ,വി​നോ​ദ് പ​ണി​ക്ക​ർ എന്നിവർ അറിയിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments