Saturday, February 15, 2025
spot_imgspot_img
HomeNewsKerala News'200 രൂപ പോലും ലഭിക്കാതെയുള്ള റബ്ബർവിൽപ്പന നിർത്തിവയ്ക്കണം'; കർഷകരോട് റബ്ബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ

‘200 രൂപ പോലും ലഭിക്കാതെയുള്ള റബ്ബർവിൽപ്പന നിർത്തിവയ്ക്കണം’; കർഷകരോട് റബ്ബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ

കോട്ടയം: ഉത്പാദന ചിലവായ 200രൂപ പോലും ലഭിക്കാതെയുള്ള റബ്ബർ വിൽപ്പന നിർത്തിവയ്ക്കുവാൻ റബ്ബർ ഉത്പാദക സംഘങ്ങളുടെ ദേശീയ കൂട്ടായ്മ (എൻ സി ആർ പി എസ് )റബ്ബർ കർഷകരോട് അഭ്യർത്ഥിച്ചു.National Federation of Rubber Producers’ Associations

വിൽപ്പന നിർത്തിവയ്ക്കൽ സമരത്തിന്റെ പ്രചാരണർത്ഥം റബ്ബർ ബോർഡ്‌ റീജിയനുകളുടെ കിഴിലുള്ള ഉത്പാദക സംഘങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് പ്രചാരണ കൺവെൻഷനുകളും, പ്രചാരണ വാഹനംജാഥകളും കേരളത്തിലെ എല്ലാ റീജിയണുകളിലും നവംബർ മാസത്തിൽ നടത്തും.

ഈ കാമ്പയിൻ റബ്ബർ വില 200രൂപ കടക്കുന്നത് വരെ തുടരും. ടയർ കമ്പനികൾ ലോക മാർക്കറ്റിൽ നിന്നും ഉയർന്ന വിലക്ക് (ശരാശരി 210)രൂപക്ക് റബ്ബർ ഇറക്കുമതി ചെയ്ത് അവരുടെ സംഭരണ ശാലകൾ നിറച്ചിരിക്കുകയാണ്. ഇതിലുണ്ടായ കച്ചവടനഷ്ടം ഇപ്പോൾ കർഷകരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്.

ഉയർന്ന അന്തർ ദേശീയ വില തുടർച്ചയായി തുടരുന്നുണ്ടെങ്കിലും കേരളത്തിലെ കർഷകരിൽ നിന്ന് റബ്ബർ സംഭരിച്ചു മാർക്കറ്റിൽ ഇടപെടുവാൻ കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ല. ലക്ഷകണക്കിനുള്ള റബ്ബർ കർഷകരെ ആറോ ഏഴോ ടയർ വ്യവസായികളുടെ ക്രൂരതക്ക് വിട്ട് കൊടുക്കാതെ അടിയന്തിരമായി റബ്ബർ സംഭരണം സർക്കാർ പുനരാരംഭി ക്കണം. റബ്ബർ സംഭരണം കൊണ്ട് മാത്രമേ കമ്പോള വില ഉയരുകയുള്ളു.

കമ്പോളത്തിൽ സർക്കാർ ഇടപെടുവാൻ താൽപര്യമില്ലെങ്കിൽ കേരള സർക്കാരിന്റെ ഉത്തേജക പാക്കേജിലെ അടിസ്ഥാന വില 250രൂപയായി ഉടൻ ഉയർത്തണം. സിയോൻ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താതെ കള്ളക്കളി നടത്തിയും, ആസിയൻ രാജ്യങ്ങളിൽ നിന്ന് 5-10ശതമാനം വരെയുള്ള ഇറക്കുമതി തീരുവയിൽ കോമ്പൗണ്ട് റബ്ബർ ഇറക്കിയുമാണ് ടയർ കമ്പനികൾ സർക്കാരിനെയും, കർഷകരെയുംഒരു പോലെ വഞ്ചിക്കുന്നത്.

കോമ്പൗണ്ട് റബ്ബറിന്റെ ഇറക്കുമതിയിൽ കഴിഞ്ഞ വർഷത്തേക്കാൾ 47.5ശതമാനത്തിന്റെ വർദ്ധനവാണ് ഈ വർഷം ഉണ്ടായത്. സ്വാഭാവിക റബ്ബറിന്റെ 25ശതമാനം ഇറക്കുമതി തീരുവ മറികടക്കാനാണ് ഇപ്പോൾ നടക്കുന്ന കോമ്പൗണ്ട് റബ്ബർ ഇറക്കുമതി. സർക്കാർ ഈ പകൽ കൊള്ളക്ക് കൂട്ട് നിൽക്കുകയാണ്. ഈ വർഷത്തെ റബ്ബർ ഉൽപ്പാദനത്തിൽ 1.4ശതമാനത്തിന്റെ വാർദ്ധനവ് ഉണ്ടാവുകയും ഉപഭോഗത്തിൽ 1.8ശതമാനത്തിന്റെ ഇടിവ് ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ഇറക്കുമതിക്ക് 25 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായത് ഒരു കാരണവശാലും നീതീകരിക്കാനാവില്ല.

സിയോൻ വ്യവസ്ഥകൾ നവീകരിക്കുവാനും കോമ്പൗണ്ട് റബ്ബർ ഇറക്കുമതിയിലൂടെ നടത്തുന്ന നികുതി വെട്ടിപ്പു തടയുവാനും ആവശ്യപ്പെട്ടുകൊണ്ട് എ പി കെ, പോലുള്ള റബ്ബർ മേഖലയിൽ മറ്റ് സംഘടകളെയും സഹകരിപ്പിച്ചുകൊണ്ട് ഡിസംബർ മാസത്തിൽ എറണാകുളത്തു കാക്കനാട്ട് പ്രവർത്തിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ ഡയറക്ടർ ജനറൽ ഓഫ് ഫോറിൻ ട്രേഡ് (ഡി ജി എഫ് ടി )ഓഫീസിന് മുൻപിൽ കൂട്ട ധർണ നടത്തുവാൻ എൻ സി ആർ പി എസ് നേതൃത്വം വഹിക്കുന്നതാണ്. വി വി ആന്റണി എൻ ആർ പി എസ് ദേശീയ പ്രസിഡന്റ്, ബാബു ജോസഫ് (എൻ സി ആർ പി എസ് )ദേശീയ ജനറൽ സെക്രട്ടറി

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments