റീൽസ് താരം നസ്‌റിയ സുൽത്താനെ അറിയാത്തആൾക്കാർ കുറവായിരിക്കും. 515K ഫോളോവേഴ്സ് ഇൻസ്റ്റയിൽ മാത്രമുള്ള നസ്രിയ ഒരു യൂട്യൂബർ കൂടിയാണ്. ഇപ്പോഴിതാ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നസ്രിയ സൈബർ അറ്റാക്കിന്റെ ഇരയാണ്. നസ്രിയ നേരിടുന്നത് കടുത്ത രീതിയിലുള്ള അറ്റാക്കാണ് . ഇതുവരെ സ്നേഹിച്ചു കമന്റുകൾ പങ്കിട്ടവർ പോലും നസ്‌റിയയ്ക്ക് എതിരെ വളരെ മോശമായ രീതിയിൽ കമന്റുകൾ പങ്കിട്ടുകൊണ്ട് രംഗത്ത് വന്നു. ഇതിനെല്ലാം കാരണം മറ്റൊന്നും അല്ല, നസ്രിയ വീണ്ടും വിവാഹം കഴിച്ചു ഇതാണ് കാര്യം.
വിവാഹം കഴിച്ചത് മാത്രമല്ല, അത് ഇന്റർ റിലീജ്യൻ വിവാഹം കൂടി ആയി എന്നുള്ളതാണ് ചില ആളുകളെ ചൊടിപ്പിച്ചത്. നസ്രിയ മകനെ ഉപേക്ഷിച്ചു അന്യമതസ്ഥന്റെ ഒപ്പം ഒളിച്ചോടി പോയി. കുഞ്ഞിനെ യത്തീം ഖാനയിൽ ഏൽപ്പിച്ചു എന്നിങ്ങനെ നിരവധി കമന്റുകൾ ആണ് വരുന്നത്. ഇപ്പോളിതാ ഇതിനോടെല്ലാം പ്രതികരിക്കുകയാണ് താരം.
എൻ്റെ സ്വന്തം ഇഷ്ടത്തോടെയാണ് വിവാഹം . ഞാൻ എൻ്റെ കുഞ്ഞിനെ എവിടെയും ഉപേക്ഷിച്ചില്ല. പൈതൽ കൂടെ തന്നെയുണ്ട്. കുഞ്ഞിനേയും എന്നെയും പൂർണ്ണ മനസ്സോടെ സ്നേഹിക്കുന്ന ഒരാൾ ആണ് തന്റെ ഭർത്താവെന്നും നസ്രിയ പറയുന്നു. ഇവിടെ മതം ആണ് വിഷയം എന്നും തനിക്ക് അങ്ങനെ മതം ഒരു വിഷയം അല്ല, എല്ലാ മതവും തനിക്ക് ഒരേപോലെയാണ്. സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം എന്നെ ആഗ്രഹം ഉള്ളൂ.
എനിക്ക് കുഞ്ഞിനെ ഉപേക്ഷിക്കണമായിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. ഇത്രയും ടൈം കളയേണ്ട കാര്യം ഉണ്ടോ. ഞാൻ എന്റെ കുഞ്ഞിന് വേണ്ടിയാണു ഇത്ര കാലം ജീവിച്ചത്. ഇനിയുള്ള എന്റെ ജീവിതവും അങ്ങനെ ആകും. ഞങ്ങളെ ജീവിക്കാൻ അനുവദിച്ചാൽ മാത്രം മതി. എന്നാൽ ഇപ്പോഴത്തെ ചില വീഡിയോസും കമന്റുകളും കാണുമ്പൊൾ മരിച്ചാൽ മതി എന്നാണ് ചിന്ത.
ഞാൻ ഇത് വരെയും വീഡിയോ പങ്കിടുമ്പോൾ മൈൻഡ് ചെയ്യാത്തവർ പോലും എന്നെ ഇപ്പോൾ അസഭ്യം പറയുകയാണ്. ഇത് എന്തിനാണ് എന്ന് മാത്രം മനസിലാകുന്നില്ല. ഏറെക്കാലമായി ഞാനും കുഞ്ഞും ഒറ്റയ്ക്ക് ആണ് താമസം. ചെറിയ ഒരു ജോലി ഉണ്ടായിരുന്നു.
കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം നോക്കിയതും ഞാൻ ആണ്. അപ്പോഴാണ് ഞങ്ങളെ പൊന്നുപോലെ നോക്കാൻ ഒരാൾ വന്നത്. അപ്പോൾ ഞാൻ എന്ത് വേണമായിരുന്നു. എന്നും ഒറ്റക്ക് ഈ നരകത്തിൽ കിടക്കണോ? അങ്ങനാണോ നിങ്ങൾ പറയുന്നത്. എന്റെ കുഞ്ഞിനെ ഉപേക്ഷിച്ചുകൊണ്ട് ഞാൻ ഒന്നും നേടാൻ എവിടെയും പോയില്ല. അവൻ എന്റെ കൂടെ തന്നെയുണ്ട്. ഞാൻ എവിടെയാണോ അവിടെയാണ് അവനും