Saturday, May 17, 2025
spot_imgspot_img
HomeNewsIndia'അബൻഡൻസ് ഇൻ മില്ലറ്റ്സ്' നോമിനേഷന്‍ പട്ടികയില്‍; മോദി നിര്‍ദേശിച്ച ​ഗാനം ഗ്രാമി അവാര്‍ഡ് നേടുമോ?

‘അബൻഡൻസ് ഇൻ മില്ലറ്റ്സ്’ നോമിനേഷന്‍ പട്ടികയില്‍; മോദി നിര്‍ദേശിച്ച ​ഗാനം ഗ്രാമി അവാര്‍ഡ് നേടുമോ?

ഡൽ​ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ച് അദ്ദേഹം പ്രധാന വേഷത്തില്‍ എത്തിയ ‘അബൻഡൻസ് ഇൻ മില്ലറ്റ്സ്’ എന്ന ​ഗാനം ഗ്രാമി പുരസ്കാരത്തിനുള്ള നോമിനേഷന്‍ പട്ടികയില്‍ ഇടം നേടി. ആരോഗ്യ ആനുകൂല്യങ്ങളും പോഷകസമൃദ്ധമായ ധാന്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാരിന്‍റെ പദ്ധതികളടങ്ങുന്ന ഉള്ളടക്കം പറയുന്ന ​ഗാനമാണ് ​ഗ്രമി നോമിനേഷൻ നേടിയിരിക്കുന്നത്. ഇന്ത്യൻ-അമേരിക്കൻ ഗായിക ഫൽഗുനി ഷായും (ഫലു) ഗായകനും ഫൽ​ഗുനിയുടെ ജീവിത പങ്കാളിയുമായ ഗൗരവ് ഷായുമാണ് ​ഗാനത്തിന്റെ പിന്നണിക്കാ‍ർ.

അബൻഡൻസ് ഇൻ മില്ലറ്റ്സ്’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഈ വർഷം ജൂണിലാണ് റിലീസ് ചെയ്തത്. ഗ്രാമി പുരസ്‌കാരം നേടിയതിന് ശേഷം കഴിഞ്ഞ വർഷം ഡൽഹിയിൽ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച്ച ന‌ടത്താൻ ഇടയായപ്പോൾ ​ഒരു ​ഗാനം എഴുതാൻ മോദി നിര്‍ദേശിക്കുകയായിരുന്നുവെന്നും അങ്ങനെയാണ് ‘അബൻഡൻസ് ഇൻ മില്ലറ്റ്സിന് തുടക്കം കുറിച്ചത് എന്നും ഫൽ​ഗുനി പിടിഐയോട് പറഞ്ഞു.

പോഷകാഹാരമായ ധാന്യത്തെക്കുറിച്ചുള്ളതാണ് ഈ ​ഗാനം. മാറ്റം കൊണ്ടുവരാനും മാനവികത ഉയർത്താനും കഴിയും എന്നതാണ് സംഗീതത്തിന്റെ ശക്തി. അത് ഉള്‍ക്കൊണ്ട് പട്ടിണിക്കെതിരെയുള്ള പോരാട്ടം എന്ന ആശയത്തില്‍ ഒരു ഗാനം തയ്യാറാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പ്രകാരം ഈ വർഷം മില്ലറ്റുകളുടെ അന്താരാഷ്ട്ര വർഷമാണ്. ഇതിന്‍റെ ഭാഗമായാണ് ഗാനം എത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments