Friday, April 25, 2025
spot_imgspot_img
HomeNewsIndia'തോല്‍വി സാധാരണമാണ്. അത് സംഭവിച്ചു,ദയവായി പുഞ്ചിരിക്കൂ,രാജ്യം മുഴുവന്‍ നിങ്ങളെ വീക്ഷിക്കുകയാണ്'; ഡ്രസിംഗ് റൂമില്‍ ഷമിയെ നെഞ്ചോട്...

‘തോല്‍വി സാധാരണമാണ്. അത് സംഭവിച്ചു,ദയവായി പുഞ്ചിരിക്കൂ,രാജ്യം മുഴുവന്‍ നിങ്ങളെ വീക്ഷിക്കുകയാണ്’; ഡ്രസിംഗ് റൂമില്‍ ഷമിയെ നെഞ്ചോട് ചേർത്ത്, രോഹിതിനെയും കോഹ്ലിയെയും ആശ്വസിപ്പിച്ച് മോദി

അഹമ്മദാബാദ്: ലോകകപ്പിന്റെ കിരീടപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട് നിരാശയോടെയിരിക്കുന്ന ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിക്കാന്‍ ഡ്രസ്സിംഗ് റൂമിലെത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി.

Narendra Modi came to the dressing room to console the Indian team

ടീം ഒന്നാകെ തകര്‍ന്ന് നില്‍ക്കുമ്ബോള്‍ ഓരോരുത്തരേയും വിളിച്ച്‌ ആലിംഗനം ചെയ്തും കൈയ്യില്‍ പിടിച്ചും താളില്‍ കയ്യിട്ടും നേരിട്ട് സംസാരിച്ചും ആശ്വസിപ്പിച്ചും പ്രധാനമന്ത്രി.

2023 ക്രിക്കറ്റ് ലോകകപ്പില്‍ എല്ലാ മത്സരങ്ങളും ജയിച്ച ഇന്ത്യ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയുടെ വിജയം കാണാനാകാതെ സ്റ്റഡേഡിയത്തില്‍ നിരാശരായ പതിരായിരങ്ങളുടെ കൂട്ടത്തില്‍ മത്സരം കാണാന്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രി അമിത് ഷായുമുണ്ടായിരുന്നു. നായകന്‍ രോഹിതും സീനിയര്‍ താരമായ വിരാട് കോഹ്ലിയും ഉള്‍പ്പെടെയുള്ളവര്‍ നിരാശരായി നില്‍ക്കുന്നത് കണ്ട് പ്രധാനമന്ത്രി മോദി ടീം ഇന്ത്യയുടെ ഡ്രസ്സിംഗ് റൂമില്‍ അവരോടൊപ്പം ചേര്‍ന്നു.

പിഐബി പങ്കിട്ട ഒരു വീഡിയോയില്‍, പ്രധാനമന്ത്രി മോദി തകര്‍ന്ന ടീമിനെ ആശ്വസിപ്പിക്കുന്നതും കളിക്കാരോട് വ്യക്തിഗതമായി സംസാരിക്കുന്നതും കാണാം. ”തുടര്‍ച്ചയായി 10 ഗെയിമുകള്‍ നമ്മള്‍ വിജയിച്ചു. ഈ ഒരു തോല്‍വി സാധാരണമാണ്. അത് സംഭവിച്ചു. ദയവായി പുഞ്ചിരിക്കൂ, രാജ്യം മുഴുവന്‍ നിങ്ങളെ വീക്ഷിക്കുന്നു. അതാണ് ഞാന്‍ നിങ്ങളെ വന്നു കാണണമെന്ന് കരുതിയത്.” പ്രധാനമന്ത്രി പറഞ്ഞു.

”സംഭവിച്ചത് കഴിഞ്ഞു” രോഹിത് ശര്‍മ്മയേയും വിരാട്‌കോഹ്ലിയേയും ചേര്‍ത്തുനിര്‍ത്തി പ്രധാനമന്ത്രി പറഞ്ഞു. അവരുടെ കൈകള്‍ പിടിച്ച്‌ സംസാരിക്കുകയും ചെയ്തു. നാട്ടുകാരന്‍ കൂടിയായ രവീന്ദ്ര ജഡേജയോട് ഗുജറാത്തിയിലാണ് അദ്ദേഹം സംസാരിച്ചത്. പ്രധാനമന്ത്രി പറഞ്ഞു, ‘ക്യാ ബാബു’. ടോപ് വിക്കറ്റ് ടേക്കറായി ടൂര്‍ണമെന്റ് അവസാനിപ്പിച്ച മുഹമ്മദ് ഷമിയുടെ അടുത്തെത്തിയ പ്രധാനമന്ത്രി അദ്ദേഹത്തെ ആലിംഗനം ചെയ്തു. ഇത്തവണ താങ്കള്‍ ഏറ്റവും നന്നായി കളിച്ചെന്ന് ഷമിയോട് പറഞ്ഞു. ജസ്പ്രീത് ബുംറയോട് നിങ്ങള്‍ ഗുജറാത്തി സംസാരിക്കുമോ? എന്നു ചോദിച്ചപ്പോള്‍ ‘അല്‍പ്പം’ എന്നായിരുന്നു ബുംറയുടെ മറുപടി.

വീഡിയോയില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.” നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുകയും മികച്ച രീതിയില്‍ കളിക്കുകയും ചെയ്തു. ഒരുമിച്ച്‌ നില്‍ക്കുകയും പരസ്പരം പ്രചോദിപ്പിക്കുകയും ചെയ്യുക. നിങ്ങള്‍ എപ്പോഴെങ്കിലും സ്വതന്ത്രരായിരിക്കുകയും ഡല്‍ഹിയില്‍ ആയിരിക്കുകയും ചെയ്യുന്ന സമയത്ത് നമുക്ക് വീണ്ടും കണ്ടുമുട്ടാം. എല്ലാവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.” അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments