തെന്നിന്ത്യയിൽ നിരവധി ആരാധകരുണ്ടായിരുന്ന താരദമ്പതിമാരായിരുന്നു സാമന്തയും നാഗചൈതന്യയും. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിൽ ഇരുവരും വിവാഹിതരായി. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. ഇതിനു പിന്നാലെ ഇവർ വീണ്ടും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ പുറത്ത് വരുന്നത്.
അതിലേക്ക് നയിക്കുന്ന പുതിയ തെളിവുണ്ടെന്നാണ് സാമന്തയുടെ ഇന്‍സ്റ്റ പോസ്റ്റ് വച്ച് ആരാധകര്‍ പറയുന്നത്.
നാഗ ചൈതന്യയുടെ ചെയ് എന്ന വിളിപ്പേര് നടിയുടെ വാരിയെല്ലിന് സമീപം പച്ചകുത്തിയിരുന്നു.
ഒരു ദിവസം മുന്‍പ് സാമന്ത പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോകളില്‍ സാമന്ത ടാറ്റൂ കാണിക്കുന്നത് കണാം. അവള്‍ അത് നീക്കം ചെയ്തതായി നേരത്തെ വാര്‍ത്തകളില്‍ വന്നിരുന്നു. ഇപ്പോഴും സാമന്ത ടാറ്റൂ കളഞ്ഞില്ലെന്നത് തകര്‍ന്ന ബന്ധം വീണ്ടും തുടര്‍ന്നേക്കും എന്ന സൂചനയാണ് എന്നാണ് ആരാധകര്‍ക്കിടയിലെ സംസാരം.
വെള്ള ടബ് ടോപ്പും ജാക്കറ്റും പാന്റും ധരിച്ച് സാമന്തയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ അടുത്തിടെ ടാറ്റൂ മായ്ച്ച് കളഞ്ഞ രീതിയില്‍ സാമന്തയുടെ ചിത്രങ്ങള്‍ വന്നിരുന്നു. അതിന് മുന്‍പ് എടുത്ത ചിത്രം ഇപ്പോള്‍ താരം പോസ്റ്റ് ചെയ്താണോ എന്ന സംശയവും ചിലര്‍ ഉന്നയിക്കുന്നുണ്ട്.