തെലുങ്ക് താരം നാഗ ചെെതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.naga chaitanya engaged with sobhita
നാഗചൈതന്യയുടെ പിതാവും തെലുങ്ക് താരവുമായ നാഗാര്‍ജുനയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
“ഞങ്ങളുടെ മകന്‍ നാഗചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാവുന്ന വിവരം അറിയിക്കാന്‍ ഏറെ സന്തോഷമുണ്ട്. ഇരുവരുടെയും വിവാഹ നിശ്ചയം ഇന്ന് രാവിലെ 9.42 ന് നടന്നു. അവളെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വീകരിക്കുന്നതിന്‍റെ ആഹ്ലാദാതിരേകത്തിലാണ് ഞങ്ങള്‍.
ഇരുവര്‍ക്കും ആശംസകള്‍. ഒരു ജീവിതകാലത്തെ സ്നേഹവും സന്തോഷവും അവര്‍ക്ക് ആശംസിക്കുന്നു. ദൈവം രക്ഷിക്കട്ടെ. അനന്തമായ സ്നേഹത്തിന്‍റെ തുടക്കം”, വിവാഹ നിശ്ചയ ചിത്രങ്ങള്‍ക്കൊപ്പം നാഗാര്‍ജുന കുറിച്ചു.
അതേസമയം നാഗചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം ഇന്ന് നടക്കുമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാഗചൈതന്യയുടെ രണ്ടാം വിവാഹമാണ് ഇത്. നടി സാമന്തയുമായുള്ള വിവാഹബന്ധം 2021 ലാണ് നടന്‍ വേര്‍പെടുത്തിയത്.