തിരുവനന്തപുരം: ചീഫ് സെക്രട്ടറിക്ക് വക്കീൽ നോട്ടീസ് അയച്ച് എന്‍ പ്രശാന്ത് ഐ എ എസ്. ഇതാദ്യമായിട്ടാണ് ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ ചീഫ് സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ് അയക്കുന്ന അസാധാരണ നീക്കം. ചീഫ് സെക്രട്ടറി ശാരദ മുരളീധരനാണ് എന്‍ പ്രശാന്ത് ഐഎഎസ് വക്കീല്‍ നോട്ടീസയച്ചു.N Prashant IAS sent a legal notice to the Chief Secretary
സര്‍ക്കാര്‍ രേഖയില്‍ കൃത്രിമം കാട്ടിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. നടപടി എടുത്തില്ലെങ്കില്‍ കോടതി മുഖാന്തരം ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ പറയുന്നു.
ക്രിമിനൽ ഗൂഢാലോചന , വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലക് , കെ. ഗോപാലകൃഷ്ണൻ എന്നീ ഉദ്യോഗസ്ഥർക്കും വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
ജയതിലക് ഐഎഎസിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും വക്കീല്‍ നോട്ടീസില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നേരത്തെ ഉന്നതിയിലെ ഫയലുകള്‍ എന്‍ പ്രശാന്ത് ഐഎഎസ് കൈമാറിയില്ലെന്ന് ചൂണ്ടിക്കാട്ടി കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ രണ്ട് കത്തുകള്‍ പുറത്തുവന്നിരുന്നു.
പ്രശാന്ത് സമൂഹമാധ്യമത്തിലൂടെ ജയതിലകിനെതിരെ വിമർശനം കടുപ്പിച്ചിരുന്നു. അവധി അപേക്ഷയുമായി ബന്ധപ്പെട്ട ജയതിലകിന്റെ റിപ്പോർട്ടാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. എ ജയതിലക് ഐഎഎസിൻറെ ചിത്രം സഹിതമാണ് എൻ പ്രശാന്തിന്റെ ഫേസ്ബുക്കിലെ പോസ്റ്റിലെ അധിക്ഷേപ പരാർമശം നടത്തിയത്. തനിക്കെതിരെ പത്ര ത്തിന് വാർത്ത നൽകുന്നത് എ ജയതിലകാണെന്ന് എൻ പ്രശാന്ത് ആരോപിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ വഴിയുള്ള പരസ്യ വിമർശനത്തിന് എൻ പ്രശാന്തിനെ
സസ്പെൻഡ് ചെയ്തിരുന്നു.