Friday, April 25, 2025
spot_imgspot_img
HomeNewsവ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പിണറായി സര്‍ക്കാര്‍ കള്ളം പറയുന്നു; കേരളത്തിലെ നൂറുകണക്കിന് വ്യവസായികൾ ഇപ്പോഴും...

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പിണറായി സര്‍ക്കാര്‍ കള്ളം പറയുന്നു; കേരളത്തിലെ നൂറുകണക്കിന് വ്യവസായികൾ ഇപ്പോഴും ഇടതുപക്ഷ ഭരണകൂട ഭീകരതയുടെ ഇരകള്‍; എൻ. ഹരി

വ്യവസായ സൗഹൃദ സംസ്ഥാനമെന്ന് പത്രസമ്മേളനങ്ങളിൽ പിണറായി വിജയനും മന്ത്രി പി രാജീവും മത്സരിച്ചു കള്ളം പറയുമ്പോൾ കേരളത്തിലെ നൂറുകണക്കിന് വ്യവസായികൾ ഇപ്പോഴും ഇടതുപക്ഷ ഭരണകൂട ഭീകരതയുടെ ഇരകളാകുന്നു എന്നതാണ് വാസ്തവമെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ്‌ എൻ. ഹരി.

“കോട്ടയം മാഞ്ഞൂര് 25 കോടി മുതൽ മുടക്കി വ്യവസായമാരംഭിച്ച യുവ സംരംഭകൻ ഷാജിമോൻ ജോർജിനെ ഇതിനോടകം ഇടതുപക്ഷ രാഷ്ട്രീയ പാർട്ടികൾ എത്ര മാത്രം ഉപദ്രവിച്ചിട്ടുണ്ട് എന്ന് ഊഹിക്കാവുന്നതേ ഉള്ളു…

ഇടതുപക്ഷം ഭരിക്കുന്ന മാഞ്ഞൂർ പഞ്ചായത്തിൽ സിപിഎം ജനപ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ് , സംരംഭകനെ മുടന്തൻ ന്യായങ്ങൾ പറഞ്ഞു നടത്തിച്ചു എന്ന് മാത്രമല്ല’ ഭീഷണിപ്പെടുത്തുക കൂടി ചെയ്തു എന്ന് അവിടുത്തെ ജനങ്ങൾ പറയുമ്പോൾ ഈ നാട്ടിലെ വ്യവസായികളുടെ അവസ്ഥ എന്താണ്‌..?

ഏതാനും മാസം മുൻപ് കോട്ടയം കുമരകത്ത് ബസ് ഉടമയെ പാർട്ടിക്കൊടികുത്തി ഭീഷണിപ്പെടുത്തി മർദിച്ച്, ഒടുവിൽ കോടതി ഇടപെട്ടത് നമ്മൾ കണ്ടതാണ്..!

സിപിഎം ഗുണ്ടകൾ പോലീസിന്റെ കണ്മുൻപിൽ അയാളെ മർദിച്ചെങ്കിൽ കിറ്റക്സ് പോലുള്ള വൻകിട സ്ഥാപനങ്ങൾ സംസ്ഥാനം തന്നെ വിട്ടുപോകുന്ന സാഹചര്യം ഉണ്ടായി….

പെട്ടിക്കടകളുടെ വരെ എണ്ണമെടുത്തു പുതു സംരംഭം എന്ന് പച്ചകള്ളം വിളിച്ച് പറയുന്ന മന്ത്രി രാജീവ്‌ അടക്കമുള്ള സിപിഎം നേതാക്കൾ വ്യക്തമാക്കണം നിങ്ങൾ എന്താണ് ഇവിടെ വികസിപ്പിക്കുന്നതെന്ന്…..

മോശം സാമ്പത്തിക സ്ഥിതിയിൽ നട്ടംതിരിയുന്ന കേരളത്തിൽ കേരളീയം പോലുള്ള പരുപാടികൾ നടത്തുന്നത് ഇവിടുത്തെ കർഷകരുടെയും തൊഴിലാളികളുടെയും ചെറുകിട വ്യവസായികളുടെയും നെഞ്ചത്ത് റീത്തു വയ്ക്കുന്നതിനു സമമാണ്…..

മാഞ്ഞൂരിലെ ഷാജിയുടെ വിഷയം ജില്ലാതല സമിതി ചർച്ച ചെയ്യുമെന്ന് പറഞ്ഞു മാധ്യമങ്ങളെ മടക്കുന്ന പ്രസിഡന്റ്‌ ഇപ്പോഴും സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണ്. ഇത് സംസ്ഥാനത്തെ സംരംഭകരോടുള്ള വെല്ലുവിളിയാണ്'”-എൻ ഹരി പറയുന്നു. 

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments