Thursday, May 1, 2025
spot_imgspot_img
HomeNewsഇ ഡി (ED) റെയ്ഡ് വസ്തുതകൾ കേരളം ഇസ്ലാമിക ഭീകര റിക്രൂട്ടിംഗ് ഹബ്ബ് അല്ലെന്ന അധികാരികളുടെ...

ഇ ഡി (ED) റെയ്ഡ് വസ്തുതകൾ കേരളം ഇസ്ലാമിക ഭീകര റിക്രൂട്ടിംഗ് ഹബ്ബ് അല്ലെന്ന അധികാരികളുടെ വാദത്തിനേറ്റ തിരിച്ചടി ; എൻ. ഹരി

കോട്ടയം : കേരളം ഇസ്ലാമിക തീവ്രവാദ മുക്തമാണെന്ന അവകാശവാദത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ 22 കേന്ദ്രങ്ങൾ ഇഡി റെയ്ഡിൽ പൂട്ടിയത് സർക്കാർ നിലപാടിലെ പൊള്ളത്തരം തുറന്നു കാട്ടുന്നതാണെന്ന് ബിജെപി എൻ ഹരി
ആരോപിച്ചു. സംസ്ഥാന സർക്കാരിൻറെ ആഭ്യന്തരവകുപ്പും പോലീസും ഇത്തരക്കാർക്ക് സല്യൂട്ട് അടിക്കുകയായിരുന്നുവോ എന്ന് സംശയിച്ചാൽ തെറ്റു പറയാൻ ആവില്ല.

കേരളത്തിൽ കോട്ടയം ഉൾപ്പെടെ 25 ഓളം സ്ഥാപനങ്ങളും ട്രസ്റ്റുകളും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നാണ് കേന്ദ്ര ഏജൻസി കണ്ടെത്തിയിരിക്കുന്നത്.
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽ പോലും ഇത്തരത്തിൽ ആഗോള ഇസ്ലാമിക തീവ്രവാദ ശക്തികളുടെ കണ്ണികളായ കേന്ദ്രങ്ങൾ ഉണ്ടെന്നു കേൾക്കുമ്പോൾ അമ്പരന്നു പോവുകയാണ്. അതിവിപുലമായ ഇസ്ലാമിക ജിഹാദിന്റെ പിടിയിലാണ് കേരളം എന്നുള്ളതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട.

കേരളത്തിലെ തന്നെ അറിയപ്പെടുന്ന ആദ്യ ലൗ ജിഹാദ് കേസ് ആയ വൈക്കം അഖിലയെ ഹാദിയ ആക്കിയ മഞ്ചേരിയിലെ സത്യസരണിയും ഇഡി റെയ്ഡു ചെയ്തു. പി എഫ് ഐ യുടെ ദുരൂഹമായ ഇടപാടുകൾക്ക് ചരട് വലിക്കുന്നത് ഇത്തരം കേന്ദ്രങ്ങളിൽ നിന്നാണ്.

ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ ലൗ ജിഹാദ് കെണിയിൽ പെടുത്തുന്നത് സംബന്ധിച്ച് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പ് നൽകിയപ്പോൾ അദ്ദേഹത്തിന് എതിരെ കുരിശു യുദ്ധം പ്രഖ്യാപിക്കുകയായിരുന്നു.വ്യക്തമായ അറിവോടെയാണ് ബിഷപ്പ് ഇത് പറഞ്ഞതെന്ന് വ്യക്തം. സംസ്ഥാന പോലീസ് എന്നിട്ടും കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments