Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsശബരിമലയെ തൊട്ടാല്‍ പൊള്ളും. അയ്യപ്പ ഭക്തർക്കെതിരെയുള്ള കടന്നാക്രമണം ഇടതു സര്‍ക്കാര്‍ പിന്‍വലിക്കണം; എന്‍. ഹരി

ശബരിമലയെ തൊട്ടാല്‍ പൊള്ളും. അയ്യപ്പ ഭക്തർക്കെതിരെയുള്ള കടന്നാക്രമണം ഇടതു സര്‍ക്കാര്‍ പിന്‍വലിക്കണം; എന്‍. ഹരി

കോട്ടയം: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂവിലൂടെ മാത്രം ദര്‍ശനം എന്ന ഇടതു സര്‍ക്കാര്‍ തീരുമാനം സ്ത്രീപ്രവേശനത്തിലൂടെ തീര്‍ഥാടനം അട്ടിമറിച്ച നിരീശ്വരവാദികളായ ഇടതുസര്‍ക്കാര്‍ അയ്യഭക്തര്‍ക്കും ഹൈന്ദവ വിശ്വാസികള്‍ക്കും നേരെ നടത്തുന്ന പുതിയ കടന്നാക്രമണവും വെല്ലുവളിയുമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍.ഹരി ആരോപിച്ചു.

മാലയിട്ട് വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തലക്ഷങ്ങളുടെ വിശ്വാസത്തെ ചവിട്ടിമെതിച്ച് വീണ്ടും ശബരിമലയില്‍ അശാന്തി പടര്‍ത്താനുളള രഹസ്യ അജണ്ടയാണ് ഇത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എടുത്ത ഈ തീരുമാനം നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട മന്ത്രി വി.എന്‍ വാസവന്‍ ഇത് തീക്കളിയാണെന്ന് മനസിലാക്കണം.

അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങളോളം കാല്‍നടയായി സഞ്ചരിച്ച് വ്രണിത പാദങ്ങളോടെ സമര്‍പ്പിത മനസുമായി എത്തുന്ന ഭക്തരുടെ വികാരം ആരാധനാലയങ്ങളെ അവജ്ഞയോടെ കാണുന്ന കമ്യൂണിസ്റ്റ് നേതാക്കള്‍ക്ക് അറിയില്ല. ശബരിമലയിലെ ഭക്തരുടെ രോദനത്തിലും കഷ്ടതയിലുമാണ് ഇടതുസര്‍ക്കാര്‍ ആനന്ദിക്കുന്നത്.

ഓണ്‍ലൈന്‍ ദര്‍ശനത്തിനൊപ്പം സ്‌പോട്ട് ബുക്കിംഗ് കൂടി അനുവദിക്കുകയാണെങ്കില്‍ നിലവിലുള്ള പ്രതിസന്ധി മാറും. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും വാണിജ്യ അജണ്ടയും പിടിവാശിമാണുള്ളതെന്ന് സംശയിക്കുന്നു. ഈ പിടിവാശി ലക്ഷക്കണക്കിന് അയ്യപ്പഭക്തരോടുള്ള വെല്ലുവിളിയാണ്. തിരുപ്പതി മാതൃകയില്‍ ദര്‍ശനം എന്നു കൊട്ടിഘോഷിക്കുന്ന നേതാക്കള്‍ ഒന്നു മനസിലാക്കണം.

അവിടെ വരി നിന്നു തൊഴാന്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ഇല്ലാതെ വരുന്ന ഭക്തര്‍ക്കും കഴിയും. കഴിഞ്ഞവര്‍ഷം ഇതേ ദര്‍ശന പരിഷ്‌കാരം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പമ്പ മുതല്‍ സന്നിധാനം വരെ ദിവസങ്ങളോളം വെര്‍ച്ച്വല്‍ ക്യൂ നിന്ന് തളര്‍ന്നവശരായി വീഴുന്ന ഭക്തരെയും മാളികപ്പുറങ്ങളെയും നേരിട്ട് കണ്ടിട്ടുണ്ട്. ഒരു അയ്യപ്പഭക്തനും കാണാന്‍ കഴിയാത്ത അതീവസങ്കടകരമായ അവസ്ഥയായിരുന്നു അത്.

തമിഴ്‌നാട് കര്‍ണാടക ആന്ധ്ര സംസ്ഥാനങ്ങളിലുള്ള സാധാരണക്കാരായ ഭക്തര്‍ക്ക് ഓണ്‍ലൈന്‍ പോലെയുള്ള ദര്‍ശന സംവിധാനങ്ങള്‍ ബുക്ക് ചെയ്യാന്‍ കഴിയുകയില്ല. വ്രതം നോറ്റു മാലയിട്ട് നടന്നു അയ്യപ്പസ്വാമിയെ ഒന്നു കാണാനെത്തുന്ന ഈ ഭക്തരെ ഇത്തരം നവസാങ്കേതിക സംവിധാനങ്ങളുടെ ഇരയാക്കുന്നത് കഷ്ടമാണ്. ഓണ്‍ലൈന്‍ ക്യൂ അവരെ സംബന്ധിച്ചിടത്തോളം ഒട്ടും പ്രായോഗികമല്ല. ഇത് മനസിലാക്കി തന്നെയാണ് വെര്‍ച്വല്‍ക്യൂവിലൂടെ മാത്രം ദര്‍ശനം പരിമിതപ്പെടുത്തിയത്.

ഇക്കാര്യത്തില്‍ സര്‍ക്കാരിനും ദേവസ്വം മന്ത്രിക്കും പിടിവാശിയുണ്ട്. ശബരിമലയെ കച്ചവടവല്‍ക്കരിക്കാനുളള ഗൂഢ അജണ്ടയാണ് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മന്ത്രി വി.എന്‍ വാസവന്‍ നടപ്പാക്കുന്നതെന്ന സംശയം ബലപ്പെടുകയാണ്. എരുമേലി ക്ഷേത്രത്തില്‍ കുറിതൊടുന്നതിനു പോലും പണം ഈടാക്കി ലേലം ചെയ്ത ആദ്യ നീക്കം തന്നെ ഇതിന് ഉദാഹരണമാണ്. ഭക്തരുടെ പ്രതിഷേധ വേലിയേറ്റത്തില്‍ തല്‍ക്കാലം പിന്നോട്ടുപോയിരിക്കുകയാണ്. ശബരിമലയെ തൊട്ടാല്‍ പൊള്ളുമെന്ന മുന്‍ അനുഭവം ഇടതുസര്‍ക്കാര്‍ മറന്നുപോയെന്ന് തോന്നുന്നു.

പരിചയസമ്പന്നരായ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ ശബരിമലയിലെ ദര്‍ശന ക്യൂ സംവിധാനത്തിലുളള പാളിച്ച പരിഹരിക്കാനാവും. അയ്യപ്പസ്വാമിയെ തൊഴാനെത്തുന്ന എല്ലാ ഭക്തര്‍ക്കും അതിനു കഴിയണം. പ്രതിദിനം നാലുലക്ഷം ഭക്തരെ വരെ സ്വീകരിച്ച ചരിത്രമാണ് ശബരിമലയ്ക്കുളളത്. കുറ്റമറ്റ സംവിധാനത്തിലൂടെ അത് നടപ്പാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അയ്യപ്പഭക്തര്‍ക്ക് എല്ലാം ദര്‍ശനം സാധിക്കുന്ന തരത്തില്‍ ദര്‍ശന സമ്പ്രദായ ക്രമീകരിക്കണം. അതിനുളള നടപടിയാണ് എടുക്കേണ്ടതെന്ന്
മധ്യമേഖലാ പ്രസിഡന്റ്
എൻ ഹരി വൃക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments