Sunday, December 8, 2024
spot_imgspot_imgspot_img
HomeNewsപ്രാര്‍ത്ഥനയ്‌ക്കായി പ്രത്യേക ഇടം ഉണ്ടായിട്ടും, വിമാനത്താവളത്തിലെ പൊതുഹാളില്‍ നിസ്‌കരിച്ച്‌ ഇസ്ലാം മത വിശ്വാസികള്‍; ഫ്രാൻസില്‍ വിവാദം...

പ്രാര്‍ത്ഥനയ്‌ക്കായി പ്രത്യേക ഇടം ഉണ്ടായിട്ടും, വിമാനത്താവളത്തിലെ പൊതുഹാളില്‍ നിസ്‌കരിച്ച്‌ ഇസ്ലാം മത വിശ്വാസികള്‍; ഫ്രാൻസില്‍ വിവാദം കനക്കുന്നു, കര്‍ശന നടപടി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

പാരീസ്: ഫ്രാൻസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ ഇസ്ലാം മത വിശ്വാസികള്‍ കൂട്ടമായി നിസ്‌കരിച്ച സംഭവത്തില്‍ വിവാദം കനക്കുന്നു.

ഫ്രാൻസിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളിലൊന്നാണ് ചാള്‍സ് ഡി ഗല്ലെ. ഇതിന്റെ ടെര്‍മിനല്‍ 2ബിയിലാണ് 30ഓളം യാത്രക്കാര്‍ നിസ്‌കരിച്ചത്. പ്രാര്‍ത്ഥനകള്‍ക്കായി വിമാനത്താവളത്തില്‍ പ്രത്യേക ഇടം ഉണ്ടെന്നിരിക്കെയാണ് ഇവര്‍ പൊതു ഇടത്തില്‍ നിസ്‌കരിച്ചത്.

സംഭവം വലിയ വിവാദമായതോടെ വിഷയത്തില്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അങ്ങേയറ്റം ഖേദകരമായ സംഭവമെന്നാണ് വിഷയത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ പ്രതികരിച്ചത്. ഇതുപോലെയുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാൻ ജാഗ്രത പുലര്‍ത്തുമെന്നും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ അറിയിച്ചു. ജോര്‍ദാനിലേക്കുള്ള യാത്രയ്‌ക്കിടെയാണ് ഇവര്‍ വിമാനത്താവളത്തിനുള്ളിലെ ഹാളില്‍ നിസ്‌കരിച്ചത്. ഏകദേശം 10 മിനിറ്റോളം ഈ പ്രാര്‍ത്ഥന നീണ്ടു നിന്നുവെന്നാണ് വിവരം.

വിമാനത്താവള അധികൃതര്‍ അവരുടെ നിയമങ്ങള്‍ കര്‍ശനമായി തന്നെ പാലിക്കണമെന്ന് ഫ്രാൻസിലെ മന്ത്രിസഭാംഗമായ ക്ലെമന്റ് ബ്യൂണ്‍ പറയുന്നു. എല്ലാ മതസ്ഥര്‍ക്കും പ്രാര്‍ത്ഥിക്കുന്നതിനായി വിമാനത്താവളത്തില്‍ പ്രത്യേക ഇടങ്ങളും, സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നിരുന്നിട്ട് കൂടി നിയമം പാലിക്കാത്ത അവസ്ഥ ഖേദകരമാണെന്നും അദ്ദേഹം പറയുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments