പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയന്‍ സംഘിയാണ്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് കെ എം ഷാജിയുടെ ഭീഷണി.Muslim League state secretary KM Shaji against the CM
ഇതിന് ഇന്നലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലായിരുന്നു കെ എം ഷാജിയുടെ പ്രസംഗം. ചൊറി വന്നവനൊക്കെ മാന്താന്‍ വേണ്ടി പാണക്കാട്ടേക്ക് വരുന്നൊരു പ്രവണതയുണ്ട്. ഞങ്ങളൊക്കെ വെറുതെ കുത്തിയിരിക്കുകയാണെന്ന ഒരു വിചാരവും ഒരുത്തനും വേണ്ട. മെക്കിട്ട് കയറാന്‍ വന്നാല്‍ കളിക്കുന്നവന്റെ ട്രൗസര്‍ അഴിക്കും. ഇത് മുഖ്യമന്ത്രിയോട് മാത്രമല്ല പറയുന്നതെന്നും ഷാജി.
ഇന്നലെയാണ് സന്ദീപ് വാര്യര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചത്. ഇതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. സന്ദീപ് വാര്യരുടെ പാണക്കാട് സന്ദര്‍ശനത്തില്‍ മുസ്ലീം ലീഗിനെ കടന്നാക്രമിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇതുവരെ ചെയ്ത കാര്യങ്ങളെല്ലാം മറന്ന് സന്ദീപ് വാര്യരെ മഹാത്മാവായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമി അനുയായിയെ പോലെ പെരുമാറുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.