Tuesday, July 8, 2025
spot_imgspot_img
HomeNewsKerala Newsഅതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിൻ്റെ അമ്മ അന്തരിച്ചു

അതിഥി തൊഴിലാളി ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിൻ്റെ അമ്മ അന്തരിച്ചു

കൊച്ചി: ട്രെയിനില്‍ നിന്നും അതിഥി തൊഴിലാളി തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ മഞ്ഞുമ്മല്‍ മൈത്രി നഗര്‍ 6-ാം ലെയിന്‍ മാന്തുരുത്തിയില്‍ എസ് ലളിത (67) അന്തരിച്ചു. ഞായറാഴ്ച്ചയായിരുന്നു അന്ത്യം. വിനോദിന്റെ മരണവാര്‍ത്തയ്ക്ക് പിന്നാലെ മാനസികമായി തളര്‍ന്ന ലളിത നിരവധി ശാരീരക അസ്വസ്ഥതകളും നേരിട്ടിരുന്നു. പരേതനായ ആർ വേണുഗോപാലൻ നായരാണ് ഭർത്താവ്.murdered tte v vinods mother lalitha passed away

ഇടപ്പള്ളി ചുറ്റുപാടുകര തീയാട്ടില്‍ റോഡില്‍ ഗോകുലംവീട്ടില്‍ മകള്‍ സന്ധ്യയ്ക്കൊപ്പമായിരുന്നു വിനോദിന്റെ അമ്മ അവസാനനാളുകളില്‍ താമസം. മകന്റെ മരണശേഷം മഞ്ഞുമ്മലിലെ വീട്ടില്‍ ഇടയ്ക്കെത്തി മടങ്ങുമായിരുന്നു. സംസ്കാരം നടത്തി.

കഴിഞ്ഞ ഏപ്രില്‍ രണ്ടിനായിരുന്നു വിനോദിനെ തൊഴിലാളിയായ രജനീകാന്ത് കൊലപ്പെടുത്തിയത്. എറണാകുളം-പട്ന ട്രെയിനില്‍ വെച്ചായിരുന്നു സംഭവം. റിസർവേഷൻ കോച്ചില്‍ ടിക്കറ്റ് പരിശോധന നടത്തുന്നതിനിടെ ടിക്കറ്റ് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ പ്രതി വിനോദിനെ ചവിട്ടിവീഴ്ത്തി.

സമീപത്തെ ട്രാക്കിലേക്ക് തലയിടിച്ചുവീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിൻ കയറിയിറങ്ങി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments