മൂന്ന് മാസം മുമ്പ് സക് ലേഷ്പുര ബെഗെ ഗ്രാമത്തിൽനിന്ന് കാണാതായ യുവതിയെ ഭർത്താവ് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തി.
മംഗളൂരു സക് ലേഷ്പുര ബെഗെ ഗ്രാമത്തിലാണ് പവൻ കുമാറിന്റെ (33) ഭാര്യ ശാന്തി വാസുവിനെയാണ് (28) കാണാതായതും പിന്നീട് കൊല്ലപ്പെട്ടതും. ഗാർഹിക കലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.തുടര്‍ന്ന് പവൻ മൃതദേഹം രഹസ്യമായി മറ്റൊരാളുടെ ഭൂമിയില്‍ കുഴിച്ചിടുകയായിരുന്നു. പിന്നീട് തെരുവ് നായ്ക്കള്‍ മാന്തിയെടുത്ത നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുകയും അത് കൊലപാതകത്തിന്റെ ചുരുളഴിയാൻ കാരണമായി.
മൃതദേഹം മറവു ചെയ്ത ഭൂമിയുടെ ഉടമസ്ഥനായ കടയുടമയാണ് കുഴിയില്‍നിന്ന് നായ്ക്കള്‍ പുറത്തിട്ട മൃതദേഹ ഭാഗങ്ങള്‍ കണ്ട കാര്യം പൊലീസിനെ അറിയിക്കുകയും. തുടര്‍ന്ന് ഉണ്ടായ പോലീസ് അന്വേഷത്തില്‍ ഭരത്താവ് അറസ്റ്റിൽ ആകുന്നതും.