പാലക്കാട്: ഭര്‍ത്താവ് യുവതിയെ വെട്ടിക്കൊന്നു. പാലക്കാട് നല്ലേപ്പിള്ളിയില്‍ ഊര്‍മിളയാണ് (32) മരിച്ചത്. ഇരുവരും പിണങ്ങി കഴിയുകയായിരുന്നു. ഭര്‍ത്താവാണ് യുവതിയെ കൊലപ്പെടുത്തിയത്. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരുവരും പിണങ്ങിക്കഴിയുകയായിരുന്നു.
ഇന്നു രാവിലെ ഭര്‍ത്താവ് ഊര്‍മ്മിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ചെയ്തുവെന്നാണ് വിവരം. തുടര്‍ന്ന് ഊര്‍മ്മിള ജോലിക്ക് പോകുമ്ബോള്‍ കമ്ബിളിച്ചുങ്കത്തെ പാടത്തിന് സമീപം വെച്ച് ഭര്‍ത്താവ് ആക്രമിക്കുകയായിരുന്നു.
വെട്ടേറ്റു വീണു കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഊര്‍മ്മിളയെ ഉടന്‍ ചിറ്റൂര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തിന് ശേഷം ഭര്‍ത്താവ് സ്ഥലത്തു നിന്നും കടന്നുകളഞ്ഞു.