ബെംഗളൂരു: ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് പോലീസുകാരനായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കര്‍ണാടകയിലെ ചാമരാജനഗറിലാണ് പതിനൊന്നുദിവസം മുന്‍പ് പ്രസവം കഴിഞ്ഞ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കോൺസ്റ്റബിളായ ഭര്‍ത്താവ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.
പ്രസവം കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന പ്രതിഭ(24)യെയാണ് ഭർത്താവും പൊലീസ് കോൺസ്റ്റബിളുമായ ഡികിഷോര്‍(32) കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തുന്നതിന് മുൻപാണ് കിഷോർ വിഷം കഴിച്ചത്. വിഷം കഴിച്ച് കൊലപാതകം നടത്തിയ പ്രതി തുടർന്ന് ആശുപത്രിയിൽ എത്തി ചികിത്സ തേടുകയായിരുന്നു എന്നാണ് വിവരം.
230 കിലോ മീറ്റര്‍ ദൂരം യാത്ര ചെയ്ത് പ്രതിഭയുടെ മാതാപിതാക്കളുടെ വീട്ടില്‍ എത്തിയാണ് കിഷോര്‍ ഭാര്യയെ കൊലപ്പെടുത്തിയത്. 32കാരനായ കിഷോര്‍ കര്‍ണാടക പൊലീസില്‍ കോണ്‍സ്റ്റബിളാണ്. കര്‍ണാടകയിലെ ചാമരാജനഗറില്‍ നിന്നും 230 കിലോ മീറ്റര്‍ യാത്ര ചെയ്ത് പ്രതിഭയുടെ മാതാപിതാക്കളുടെ വീടായ ഹോസ്‌കോട്ടെയില്‍ എത്തിയാണ് കൊല നടത്തിയത്. കൊലയ്ക്ക് മുമ്ബ് 150 തവണയോളം ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാല്‍ പ്രതിഭ ഫോണ്‍ എടുത്തില്ല. 2022 നവംബര്‍ 13ന് ഇരുവരുടെയും വിവാഹം നടന്നത്. കൊലയ്ക്ക് പിന്നാലെ കിഷോറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതിഭയ്ക്ക് അവിഹിതമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കിഷോര്‍ പലപ്പോഴും മൊബൈല്‍ ഫോണ്‍ പരിശോധിക്കാറുണ്ടായിരുന്നു. ദിവസേന ആരുമായി ആശയവിനിമയം നടത്തുന്നുവോ, അവരെ കുറിച്ചൊക്കെ കിഷോറിന് അറിയണമായിരുന്നു. കോളേജില്‍ ഒരുമിച്ച് പഠിച്ച ആണ്‍സുഹൃത്തുക്കളുമായി പ്രതിഭയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന പലതവണ കിഷോര്‍ ആരോപിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
പ്രതിഭയെ ഭര്‍ത്താവ് ഞായറാഴ്ച ഫോണില്‍വിളിച്ച് വഴക്കുപറഞ്ഞതായാണ് വിവരം. പ്രതിഭയുടെ കരച്ചില്‍ കണ്ട് അമ്മ കാര്യം തിരക്കിയപ്പോളാണ് ഇക്കാര്യമറിഞ്ഞത്. തുടര്‍ന്ന് അമ്മ ഫോണ്‍ വാങ്ങി കിഷോറിന്റെ കോള്‍ കട്ടാക്കി. ഇനി കിഷോര്‍ വിളിച്ചാല്‍ ഫോണെടുക്കരുതെന്നും നിര്‍ദേശിച്ചു. കരച്ചിലും വിഷമവും കുഞ്ഞിന്റെ ആരോഗ്യത്തെയും ബാധിച്ചേക്കുമെന്ന് പറഞ്ഞാണ് അമ്മ ഫോണെടുക്കുന്നത് വിലക്കിയത്.
പിറ്റേദിവസം രാവിലെ പ്രതിഭ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഭര്‍ത്താവിന്റെ 150 മിസ്ഡ് കോളുകളാണ് കണ്ടത്. ഇതേക്കുറിച്ച് മാതാപിതാക്കളോട് പറയുകയും ചെയ്തു. തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമാണ് ഭര്‍ത്താവ് കിഷോര്‍ അപ്രതീക്ഷിതമായി ഹൊസ്‌കോട്ടിലെ വീട്ടിലെത്തിയത്. ഈ സമയം പ്രതിഭയും കുഞ്ഞും ഒന്നാംനിലയിലെ മുറിയിലും അമ്മ ടെറസിലുമായിരുന്നു.
വീട്ടിലെത്തിയ കിഷോര്‍ ഭാര്യയുടെ മുറിയില്‍ കയറി വാതിലടച്ചു. പിന്നാലെ കൈയില്‍ കരുതിയിരുന്ന കീടനാശിനി കുടിച്ചു. തുടര്‍ന്നാണ് ഭാര്യയെ ദുപ്പട്ട കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. മകളുടെ നിലവിളി കേട്ടെത്തിയ അമ്മ വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. നിരന്തരം വാതിലില്‍ മുട്ടി ബഹളം വച്ചതോടെ 15 മിനിറ്റിന് ശേഷമാണ് പ്രതി വാതില്‍ തുറന്നത്.