ആലപ്പുഴ: ആലപ്പുഴയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴയില്‍ കിഴക്കേ പറമ്ബില്‍ ശ്രീജിത്താണ് മരിച്ചത്. murder attempt in alappuzha
വെട്ടേറ്റ ഭാര്യ ജയശ്രീയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
വെട്ടുകത്തിയുപയോഗിച്ചാണ് ശ്രീജിത്ത് ഭാര്യയെ ആക്രമിച്ചത്. തലക്കും കഴുത്തിനും വെട്ടേറ്റ ജയശ്രീ അയല്‍വാസിയുടെ വീട്ടിലേക്ക് ഓടിക്കയറി. ഇവരെ നാട്ടുകാര്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ ശ്രീജിത്ത് വീട്ടിനുള്ളില്‍ കയറി തൂങ്ങി മരിക്കുകയായിരുന്നു. അതേസമയം കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056)
എന്നാ ലൂക്കാ…. മാളൂട്ടി ഹെയർ സ്റ്റൈലിൽ ഹണി റോസ്: ചുമ്മാതാണോ ഉൽഘാടന വേദികളിൽ ആരാധകർ നിറഞ്ഞൊഴുകുന്നത്