തൃശൂർ:തൃശ്ശൂർ: വടക്കുമുറിയിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ സംശയരോഗമെന്ന് സൂചന. തലോർ പൊറത്തൂക്കാരൻ വീട്ടില്‍ ജോജു (50)വാണ് ഭാര്യ ലിൻജുവിനെ (36) വെട്ടി കൊലപ്പെടുത്തിയത്.murder and suicide thrissur vadakkummuri wife and husband family dispute
ഇതിന് പിന്നാലെ ഇയാള്‍ വീടിന്റെ ടെറസിന് മുകളില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഒന്നര വർഷം മുമ്ബ് വിവാഹിതരായ ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു.
വെട്ടുകത്തി കൊണ്ടായിരുന്നു ആക്രമണം. കഴുത്തിലും മുഖത്തും വെട്ടേറ്റ ലിഞ്ചുവിന്റെ ചെവി വേർപ്പെട്ട നിലയിലായിരുന്നു. മൂന്നുമണിയോടെ വെട്ടേറ്റ ലിഞ്ചുവിന്റെ നിലവിളി കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. പിന്നാലെ നാട്ടുകാർ പുതുക്കാട് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഒന്നരവർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ജോജുവിന്റെ രണ്ടാം വിവാഹവും ഇടുക്കി സ്വദേശിനിയായ ലിഞ്ജുവിന്റെ മൂന്നാം വിവാഹവുമായിരുന്നു. ജോജു വർക്ക്ഷോപ്പിലാണ് ജോലി ചെയ്യുന്നത്. ലിഞ്ജു ബ്യൂട്ടീഷനും ആണ്.
. ഇരുവർക്കും മുൻ വിവാഹ ബന്ധങ്ങളില്‍ മക്കളുണ്ട്. ജോജുവിന്റെ ആദ്യ വിവാഹത്തിലെ കുട്ടി ആദ്യ ഭാര്യയ്ക്കൊപ്പമാണ് താമസിക്കുന്നത്. ലിൻജുവിന്റെ രണ്ട് മക്കളാണ് ഇവർക്കൊപ്പം കഴിയുന്നത്. കുട്ടികള്‍ സ്കൂളില്‍ പോയ സമയത്തായിരുന്നു ജോജു ക്രൂരകൃത്യം ചെയ്തത്.
അതേസമയം സംശയ രോഗമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.
ഇരുവരും തമ്മില്‍ വഴക്കും പൊലീസില്‍ പരാതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് രണ്ടു പേരെയും വിളിച്ച് രമ്യതയിലാക്കുകയും കൗണ്‍സലിംഗിന് അയയ്ക്കുകയും ചെയ്തിരുന്നതായും പറയപ്പെടുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നും മൊഴിയെടുത്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll Free Helpline Number: 1056, 0471-2552056)