തിരുവനന്തപുരം: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആവശ്യപ്പെട്ട് ഡിസിസി നല്‍കിയ കത്ത് യാഥാര്‍ത്ഥ്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.Muralidharan’s reply to VD Satheesan on Palakkad DCC’s letter controversy
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് കിട്ടിയിട്ടില്ലെന്ന് പറഞ്ഞെങ്കിലും കത്ത് കിട്ടിയ ആള്‍ കിട്ടിയെന്ന് സമ്മതിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കത്ത് രഹസ്യമല്ലെന്നും എന്നാല്‍ എല്ലാവര്‍ക്കും കിട്ടിക്കാണില്ലെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി അയച്ച കത്ത് അറിയില്ലെന്നായിരുന്നു കത്ത് പുറത്ത് വന്നപ്പോള്‍ വി ഡി സതീശന്‍ പ്രതികരിച്ചത്.
ഇലക്ഷന് മുൻപ് ആർക്കും ആരുടേയും പേര് പറയാം.അതിനുള്ള സ്വാതന്ത്ര്യം ഉണ്ട്, പക്ഷെ പാർട്ടി ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതാണ് ഫൈനൽ കെ മുരളീധരൻ പറഞ്ഞു.
കത്ത് ഇനി ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച സ്ഥിതിക്ക് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിപിഐഎം ഇരട്ടത്താപ്പ് കാണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കളക്ടറെ കൊണ്ട് വരെ മൊഴിമാറ്റിപ്പിക്കുന്ന അവസ്ഥയുണ്ടായി. പിണറായിയുടെ താളത്തിന് കളക്ടര്‍ തുള്ളുന്നു’, അദ്ദേഹം പറഞ്ഞു.ഒന്നാംപ്രതി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണെങ്കില്‍ രണ്ടാം പ്രതി കളക്ടര്‍ അരുണ്‍ കെ വിജയനാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.