Friday, April 25, 2025
spot_imgspot_img
HomeCrime News300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്തു; വനിതാ ഡോക്ടർക്ക് നഷ്ടമായത് വൻ തുക, സംഭവം ഇങ്ങനെ

300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്തു; വനിതാ ഡോക്ടർക്ക് നഷ്ടമായത് വൻ തുക, സംഭവം ഇങ്ങനെ

മുംബൈ: 300 രൂപയുടെ ലിപ്സ്റ്റിക് ഓണ്‍ലൈനില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ഒരുലക്ഷം രൂപ. നവിമുംബൈയില്‍ താമസിക്കുന്ന വനിതാ ഡോക്ടറാണ് തട്ടിപ്പിനിരയായത്. mumbai native woman doctor orders rs 300 lipstick online is duped of rs 1 lakh online fraud

നവംബര്‍ രണ്ടാം തീയതിയാണ് ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഡോക്ടര്‍ ലിപ്‌സ്റ്റിക് ഓര്‍ഡര്‍ ചെയ്തത്. നവംബർ രണ്ടാം തീയതിയാണ് ഒരു ഇ-കൊമേഴ്സ് വെബ്സൈറ്റിൽ ഡോക്ടർ ലിപ്സ്റ്റിക് ഓർഡർ ചെയ്തത്. ഏതാനും ദിവസങ്ങൾക്ക് ശേഷം കൂറിയർ കമ്പനിയുടേതെന്ന പേരിൽ സാധനം ഡെലിവറി ചെയ്തതായുള്ള സന്ദേശം ലഭിച്ചു.

എന്നാൽ, സാധനം കിട്ടാതെ ഡെലിവറി ചെയ്തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടർ സന്ദേശത്തിലുണ്ടായിരുന്ന നമ്പറിൽ വിളിച്ചു. തുടർന്ന് കമ്പനിയുടെ കസ്റ്റമർ കെയർ എക്സിക്യൂട്ടിവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി. പിന്നാലെ കസ്റ്റമർകെയർ എക്സിക്യൂട്ടിവെന്ന പേരിൽ ഒരാൾ പരാതിക്കാരിയെ വിളിച്ചു.

ഓർഡർ പിടിച്ചുവെച്ചിരിക്കുകയാണെന്നും രണ്ടുരൂപ കൂടി അടയ്ക്കണമെന്നുമായിരുന്നു ഇയാളുടെ നിർദേശം. ഇതിനായി ബാങ്ക് വിവരങ്ങൾ കൈമാറാനായി ഒരുലിങ്കും അയച്ചുനൽകി.

ഇതോടെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു ആപ്പ് മൊബൈലിൽ ഡൌൺലോഡ് ആയി. ഇത് വനിതാ ഡോക്ടർ അറിഞ്ഞിരുന്നില്ല. രണ്ട് രൂപ അടച്ചതോടെ പ്രൊഡക്ട് ഉടനെത്തുമെന്ന് പറഞ്ഞ് വിളിച്ചയാൾ ഫോൺ വെച്ചു.

നവംബർ 9ന് ബാങ്ക് അക്കൌണ്ടിൽ നിന്നും ആദ്യം 95,000 രൂപയും പിന്നീട് 5000 രൂപയും നഷ്ടപ്പെട്ടതായി മൊബൈലിൽ സന്ദേശമെത്തി. അക്കൌണ്ട് പരിശോധിച്ചപ്പോള്‍ താനറിയാതെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടർ മനസിലാക്കി. ഇതോടെയാണ് താൻ നേരിട്ട വമ്പൻ തട്ടിപ്പ് ഡോക്ടർ തിരിച്ചറിയുന്നത്. തുടർന്ന് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments