മലപ്പുറം: ഹണി ട്രാപ്പിൽ കുടുക്കി യുവാവിന്റെ പണം തട്ടാൻ ശ്രമിച്ച യുവതിയെയും സുഹൃത്തിനെയും പോലീസ് പിടികൂടിയത് തന്ത്രപരമായി.
മലപ്പുറം പെരുവള്ളൂര്‍ സ്വദേശിയുടെ പരാതിയിലാണ് ഹണിട്രാപ്പ് കേസിലെ പ്രതികളായ രണ്ടത്താണി സ്വദേശി മുബഷിറ ജുമൈല(25) മാവൂര്‍ ചെറുവാടി സ്വദേശി ഹര്‍ഷാദ്(34) എന്നിവരെ തിരൂരങ്ങാടി പോലീസ് സംഘം ദേശീയപാതയിലെ കോഹിനൂരില്‍വെച്ച് കസ്റ്റഡിയിലെടുത്തത്. ആവശ്യപ്പെട്ട പണം ചെക്ക് ആയി നൽകാമെന്ന് പറഞ്ഞു വിളിച്ചിവരുത്തിയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടശേഷം ഗര്‍ഭിണി ആയെന്നും ഗര്‍ഭഛിദ്രം നടത്തേണ്ടി വന്നെന്നും ഈ വിവരം പുറത്തറിയാതിരിക്കാൻ 15 ലക്ഷം രൂപ വേണമെന്നുമായിരുന്നു യുവതിയുടെ ഭീഷണി. പണം നല്‍കിയില്ലെങ്കില്‍ പരാതി നല്‍കുമെന്നും ബന്ധപ്പെട്ടവിവരങ്ങള്‍ പുറത്തറിയിക്കുമെന്നും യുവതി പറഞ്ഞിരുന്നു.
27-കാരനായ വ്യാപാരിയെ ഹണിട്രാപ്പില്‍ കുടുക്കി മുബഷിറയും കൂട്ടുപ്രതിയുമായ ഹര്‍ഷാദും 50,000 രൂപയാണ് തട്ടിയെടുത്തത്. ആകെ 15 ലക്ഷം രൂപ വേണമെന്നായിരുന്നു പ്രതികളുടെ ആവശ്യം. 50,000 രൂപ കൈമാറിയിട്ടും പ്രതികള്‍ കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണി തുടര്‍ന്നതോടെയാണ് വ്യാപാരി മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.