Friday, April 25, 2025
spot_imgspot_img
HomeNewsIndiaപ്രവാസി കേരള കോൺഗ്രസ് (എം) യുകെ ഘടകത്തിന് ആവേശമായി ശ്രീ തോമസ് ചാഴിക്കാടൻ എംപി

പ്രവാസി കേരള കോൺഗ്രസ് (എം) യുകെ ഘടകത്തിന് ആവേശമായി ശ്രീ തോമസ് ചാഴിക്കാടൻ എംപി

വിവിധ പരിപാടികൾക്കായി യുകെയിലെത്തിയ ശ്രീ തോമസ് ചാഴിക്കാടൻ എം.പി യ്ക്ക് പ്രവാസി കേരള കോൺഗ്രസ് (എം) യുകെ ഘടകത്തിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. കവന്ട്രിയ്ക്കടുത്ത് നനീറ്റണിൽ കൂടിയ യോഗത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട നാഷണൽ കമ്മറ്റിയുടെ പ്രവർത്തന ഉദ്ഘാടനവും കേരള കോൺഗ്രസ് (എം) പാർട്ടിയുടെ വൈസ് ചെയർമാൻ കൂടിയായ അദ്ദേഹം നിർവഹിച്ചു. Mr. Thomas Chazhikkadan MP excited for UK Pravasi Kerala Congress (M)

ലോക സഭാംഗം എന്ന നിലയിൽ ലഭിക്കുന്ന എംപി ഫണ്ട് 100% വിനിയോഗിച്ച് മറ്റ് എംപിമാർക്ക് മാതൃകയായ അദ്ദേഹത്തിന് യോഗം പ്രത്യേകം അനുമോദനം നൽകി.
പ്രവാസി കേരള കോൺഗ്രസ് (എം) ന്റെ പ്രവർത്തനങ്ങളെ എടുത്തു പറഞാണ് അദ്ദേഹം അഭിനന്ദിച്ചത്. പാർട്ടിയുടെ നിർണായകഘട്ടത്തിൽ യുകെ ഘടകം നൽകിയ പിന്തുണയാണ് മറ്റുള്ളവർ പിന്തുടർന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികൾ നേരിടുന്ന പല പ്രധാന വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. അതോടൊപ്പം തന്നെ പ്രവാസി കേരള കോൺഗ്രസ് (എം) മുന്നോട്ടുവെച്ച ഡ്യൂവൽ സിറ്റിസൺഷിപ്പ് എന്ന ആശയത്തെ വളരെ ഗൗരവത്തോടെയാണ് നോക്കികാണുന്നതെന്നും , വിഷയം പാർലമെന്റിൽ വീണ്ടും അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ പ്രവാസി കേരള കോൺഗ്രസ് (എം) യു കെ ഘടകം പ്രസിഡൻറ് മാനുവൽ മാത്യു, ഓഫീസ് ചാർജ് സെക്രട്ടറി ജിജോ അരയേത്ത്, മുൻ നാഷണൽ പ്രസിഡന്റും ഗ്ലോബൽ കമ്മിറ്റി പ്രതിനിധിയുമായ ഷൈമോൻ തോട്ടുങ്കൽ, മുൻ ഓഫീസ് ചാർജ് സെക്രട്ടറിയും ഗ്ലോബൽ കമ്മിറ്റി പ്രതിനിധിയുമായ ടോമിച്ചൻ കൊഴുവനാൽ ,ലോക കേരളാ സഭാംഗവും , ഗ്ലോബൽ കമ്മിറ്റി പ്രതിനിധിയുമായ CA ജോസഫ് , നാഷണൽ സെക്രട്ടറി ബിനു മൂപ്രാപ്പള്ളി,വൈസ് പ്രസിഡന്റുമാരായ അഖിൽ ഉള്ളംപള്ളിയിൽ , എബി പൊന്നാകുഴി ,റീജിയണൽ പ്രെസിഡന്റുമാരായ റോബിൻ ചിറത്തലയ്ക്കൽ ,,ജോമോൻ ചക്കുംകുഴിയിൽ , ജോഷി സിറിയക് യൂത്ത് ഫ്രണ്ട് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആൽബിൻ പെണ്ടനാട്ട് , പി കെ രാജുമോൻ പാലകുഴിപ്പിൽ , പ്രവാസി കേരളാ കോൺഗ്രസ് ( എം) നേതാക്കന്മാരായ ജിജോ മാധവപ്പള്ളിൽ , എം സി ജോർജ് മൂലേപ്പറമ്പിൽ, ആകാശ് കൈതാരം , മെൽവിൻ ടോം എന്നിവർ പ്രസംഗിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments