ലണ്ടൻ : യുകെയിൽ മകളെ കാണാൻ എത്തിയ അമ്മ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.വിടപറഞ്ഞത് കോട്ടയം മുക്കൂട്ടുതറ സ്വദേശിനി സിസിലി മാത്യു (75) . ഗ്രിംസ്ബി ഡയാനാ പ്രിൻസസ് ഓഫ് വെയിൽ ഹോസ്പിറ്റലിലെ നഴ്സ് ജെസി മാത്യുവിന്റെ മാതാവാണ്.Mother who arrived in UK to see daughter died of heart attack
കഴിഞ്ഞ മാസമാണ് മകളെ കാണാനായി സിസിലി ഗ്രിംസ്‌ബിയിൽ എത്തിയത്. കഴിഞ്ഞ ദിവസം ടൗൺ സെന്ററിൽ ഷോപ്പിങിന് പോയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും. കോട്ടയം മുക്കൂട്ടുതറ വട്ടോടിയിൽ പരേതനായ മാത്യുവിന്റെ ഭാര്യയാണ്.
റവ. സിസ്റ്റർ ഷേർലി മാത്യു, സന്തോഷ് മാത്യു, ബോസ് മാത്യു എന്നിവരാണ് മറ്റ് മക്കൾ. മുക്കൂട്ടുതറ ക്രിസ്തുരാജ ഇടവക അംഗമാണ്. പരേതയുടെ മൃതദേഹം നാട്ടിൽ എത്തിച്ച് സംസ്കരിക്കുവാനാണ് ബന്ധുക്കൾ ആഗ്രഹിക്കുന്നത്.