Wednesday, April 30, 2025
spot_imgspot_img
HomeViralപ്രസവശേഷം തൻ്റെ പൊന്നോമനയെ ആദ്യമായി കാണുന്ന അമ്മ; വൈറലായി വീഡിയോ

പ്രസവശേഷം തൻ്റെ പൊന്നോമനയെ ആദ്യമായി കാണുന്ന അമ്മ; വൈറലായി വീഡിയോ

ദിനം പ്രതി സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇതിൽ പാലത്തും ]കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം സൃഷ്ടിക്കുന്നതായിരിക്കും. എന്നാല്‍ മറ്റ് ചില വീഡിയോകളുണ്ട്, യഥാര്‍ത്ഥസംഭവങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്നവ. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണിതെങ്കിലും ഇപ്പോള്‍ വീണ്ടും സംഭവം വൈറലായിരിക്കുകയാണ്.

റഷ്യക്കാരനായ ഡോ. എര്‍സണ്‍ അക്സു ആണ് തന്‍റെ ഇൻസ്റ്റഗ്രാം പേജിലൂടെ വീഡിയോ പങ്കുവച്ചിരുന്നത്. പ്രസവശേഷം തന്‍റെ കുഞ്ഞിനെ ആദ്യമായി കാണുന്ന അമ്മയെ ആണ് വീഡിയോയില്‍ കാണുന്നത്. ഏറെ ഹൃദയ സ്പർശിയായ രംഗം സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്.

https://www.instagram.com/reel/CpSll8qvYAN/?utm_source=ig_web_copy_link

കുഞ്ഞു ജനിച്ചു നിമിഷങ്ങൾക്കുളിലാണ് വീഡിയോ എടുത്തിരിക്കുന്നത്. കുഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ‘അമ്മ കുഞ്ഞിനെ ഒന്ന് തൊടുന്നതും. ഡോക്ടർ അമ്മയ്ക്കരികിലേക്ക് കുഞ്ഞിനെ ചേർത്ത് വെയ്ക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

ഇതിനു മുൻപും ഇതുപോലുള്ള വൈഡ് ഓ ഡോക്ടർ പങ്കുവെച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള വീഡിയോ മനസിന് അത്രമാത്രം സന്തോഷം തരുന്ന ഒന്നാണ്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments