Thursday, May 15, 2025
spot_imgspot_img
HomeNews15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി : 21കാരൻ അറസ്റ്റിൽ

15കാരിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തി : 21കാരൻ അറസ്റ്റിൽ

ആലപ്പുഴ: ഫോട്ടോകളും വീഡിയോകളും മോർഫ് ചെയ്ത് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ കണ്ണൂർ അഴീക്കോട് സ്വദേശി മുഹമ്മദ് സഫ്വാൻ ( 21)കാരൻ അറസ്റ്റിൽ.

കഴിഞ്ഞ ജൂണിലായിരുന്നു സംഭവം നടന്നത് . പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി പതിനഞ്ചുകാരിയുമായി സൗഹൃദത്തിലാവുകയും തുടർന്ന് കുട്ടിയുടെ ഇൻസ്റ്റഗ്രാം പേജിലുണ്ടായിരുന്ന ഫോട്ടോയും വീഡിയോയും മോർഫ് ചെയ്ത് നഗ്നചിത്രങ്ങൾ ഉണ്ടാക്കി ഭീഷണിപ്പെടുത്തുകയായിരുന്നു.

അമ്പലപ്പുഴ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടികൂടിയത് . ഇയാളെത്തേടി അന്വേഷണസംഘം അഴീക്കോടെത്തിയെങ്കിലും ഇയാൾ ഒളിവിൽ ആയിരുന്നു.

ഇൻസ്പെക്ടർ എം പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ കുമളിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പോക്സോ, ഐ ടി വകുപ്പുകൾ പ്രകാരം കേസെടുത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments