ലണ്ടൻ : യുകെയിൽ വിദേശിയായ എന് എച്ച്എസ് നഴ്സിന് നേരെ ആക്രമണം. എൻഎച്ച്എസ് നഴ്സിന് നേരെ കല്ലെറിഞ്ഞു. ടാക്‌സിയിൽ എമർജൻസി സർവീസ് നടത്തുകയായിരുന്ന ഫിലിപ്പിനോ നഴ്‌സുമാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
രണ്ട് ടാക്സികളിലായാണ് നഴ്സുമാർ ഉണ്ടായിരുന്നത്. ഒരു അടിയന്തര കോൾ വന്നതോടെയാണ് പ്രശ്‌നം ഉടലെടുത്തത്. ആ സമയത്ത് അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും എന്ത് സംഭവിക്കുമായിരുന്നുവെന്ന ഭയപ്പാടിലാണ് ഇവർ.
സൗത്ത്‌പോർട്ടിൽ കത്തി ആക്രമണത്തിനെതിരായ പ്രതിഷേധത്തിൽ പോലീസ് സ്റ്റേഷന് തീയിടുകയും പൊതുനിരത്തിൽ ഒരു കാർ ആക്രമിക്കുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരത്തെ അക്രമത്തെ തുടർന്ന് എട്ട് പേരെ അറസ്റ്റ് ചെയ്തതായി നോർത്തുംബ്രിയ പോലീസ് അറിയിച്ചു. പ്രതിഷേധക്കാർ കാറുകൾ മറിച്ചിടുകയും അവയ്ക്ക് തീയിടുകയും ഒരു പള്ളി ആക്രമിക്കുകയും ചെയ്തു. കലാപത്തിൽ ഉൾപ്പെട്ട നഴ്‌സുമാർ ഭയന്നിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഭയപ്പാടിലാണെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. കലാപത്തിനിടയില്‍ വീട്ടില്‍ പോകാന്‍ ഭയക്കുന്നവര്‍ വിവരം അറിയിക്കണമെന്ന് സണ്ടർലാൻഡിൻ്റെയും സൗത്ത് ടൈനെസൈഡ് എൻഎച്ച്എസ് ട്രസ്റ്റിൻ്റെയും ചീഫ് എക്സിക്യൂട്ടീവ് കെൻ ബ്രെംനർ ആശുപത്രി ജീവനക്കാരോട് പറഞ്ഞു.