ജോധ്പുര്‍:ജയ്പൂര്‍: രാജസ്ഥാനിലെ ജോധ്പൂരില്‍ രണ്ടുദിവസം മുന്‍പ് കാണാതായ 50കാരിയായ ബ്യൂട്ടിഷ്യന്റെ മൃതദേഹഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ജോധ്പൂർ സ്വദേശിനിയായ അനിത ചൗധരി ആണ് (50) കൊല്ലപ്പെട്ടത്.
അനിതയെ ബുധനാഴ്ച കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആറുകഷ്ണങ്ങളാക്കിയ നിലയില്‍ മൃതശരീരം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നില്‍ ഇവരുടെ പഴയ കുടുംബസുഹൃത്താണെന്ന് പോലീസ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഒക്ടോബര്‍ 28ന് ഉച്ചയ്ക്ക് ബ്യൂട്ടി പാര്‍ലര്‍ പൂട്ടി രാത്രിയായിട്ടും അനിത ചൗധരി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. അനിതയുടെ ബ്യൂട്ടി പാര്‍ലര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലെ മറ്റൊരു കടയില്‍ ജോലി ചെയ്ത ഗുല്‍ മുഹമ്മദാണ് കൊലപാതകം നടത്തിയതെന്ന പൊലിസ് കണ്ടെത്തി. യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ നിന്നാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
അനിതയുടെ മൊബൈല്‍ഫോണ്‍ ലൊക്കേഷനും കോള്‍ വിവരങ്ങളും പരിശോധിച്ചതില്‍ നിന്നും ഇവരുടെ സമീപത്തുതന്നെ താമസിക്കുന്ന ഗുല്‍ മൊഹമ്മദിലേക്ക് പോലീസ് എത്തിയത് . ഗുല്‍ മൊഹമ്മദും അനിതയും സുഹൃത്തുക്കളായിരുന്നു. ഇയാളെ അനിത സ്വന്തം സഹോദരനെപ്പോലെ ആയിരുന്നു കണ്ടിരുന്നത്. ഗുല്‍ മൊഹമ്മദിന്റെ ഭാര്യയെ ചോദ്യം ചെയ്തതില്‍നിന്നാണ് അനിതയെ വീടിനുപിന്നില്‍ കുഴിച്ചിട്ട കാര്യം പുറത്തായത്.
ആറുകഷ്ണങ്ങളാക്കിയ സ്ത്രീയുടെ മൃതശരീരം പോലീസ് ഇവരുടെ വീടിനുപുറകില്‍ നിന്നും കുഴിച്ചെടുത്തതായാണ് വിവരം. കൂടുതല്‍ പരിശോധനകള്‍ക്കായി ശരീരഭാഗങ്ങള്‍ എയിംസ് ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഗുല്‍ മൊഹമ്മദ് ഒളിവിലാണ്. ഇയാളുടെ ഭാര്യ പോലീസിന്റെ കസ്റ്റഡിയിലാണ്.