ആലപ്പുഴ: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ വിജയലക്ഷ്മിയുടെ മൃതദേഹം അമ്ബലപ്പുഴയില്‍ നിന്നും കണ്ടെത്തി. കസ്റ്റഡിയിലുള്ള ജയചന്ദ്രന്റെ വീടിന് സമീപത്ത് നിന്നാണ് വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തിയത്.missing woman vijayalakshmi karunagappalli murder case details out
വിജയലക്ഷ്മിയെ കൊന്ന് വീടിനു സമീപത്തെ പറമ്ബില്‍ കുഴിച്ചുമൂടിയതായാണ് ഇയാള്‍ പൊലീസിന് നൽകിയ മൊഴി. ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്ബലപ്പുഴയിലെ വീടിനു സമീപം പരിശോധന നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്.
ജയചന്ദ്രന്‍ കരുനാഗപ്പള്ളിയില്‍ മത്സ്യത്തൊഴിലാളിയായിരുന്നു. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയോട് അമ്ബലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുവരും അമ്ബലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടുവെന്നാണ് നിഗമനം.അതേസമയം വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നും വിവരമുണ്ട്.
ഇവര് തമ്മിലുണ്ടായ തർക്കത്തിനിടയില്‍ യുവതിയെ പിടിച്ചു തള്ളുകയും ഈ തള്ളലില്‍ യുവതിചെന്ന് കട്ടിലില്‍ തലയടിച്ചു വീഴുകയും തല്‍ക്ഷണം മരിക്കുകയും ആയിരുന്നു. ഈ സമയത്ത് വീട്ടില്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മൃതദേഹം വീടിനുള്ളില്‍ തന്നെ ഒളിപ്പിച്ചു. രാത്രിയില്‍ എല്ലാവരും ഉറങ്ങിയതിനു ശേഷം തന്റെ വീടിന്റെ അടുത്ത് പണി നടക്കുന്ന മറ്റൊരു വീട്ടില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു എന്നാണ് പോലീസിന് ഇയാൾ നല്‍കിയിരിക്കുന്ന മൊഴി.
അതേസമയം മൃതദേഹം ഇപ്പോള്‍ പൂർണമായും പുറത്തെടുത്തിട്ടുണ്ട് അഴുകിയ നിലയിലാണ് മൃതദേഹം. ഇനി പോസ്റ്റുമോർട്ടം നടപടികള്‍ക്കായി മൃതദേഹം മാറ്റുകയും ബന്ധുക്കളെ സ്ഥലത്ത് എത്തിച്ചു ഇത് വിജയലക്ഷ്മിയുടെ തന്നെ മൃതദേഹം ആണോ എന്ന് സ്ഥിരീകരിക്കുകയും ചെയ്യണം.