മാന്നാർ: കഴിഞ്ഞ ദിവസം കാണാതായ യുവതിയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി.മാന്നാർ ബുധനൂർ കടമ്ബൂർ ശ്രീവിലാസം വീട്ടില്‍ പ്രസാദ് ജി.കാരണവരുടെ ഭാര്യ അഞ്ജു എസ്. നായരാണ് മരിച്ചത്.missing woman found dead in pampa river
രണ്ടുദിവസം മുമ്പ് അഞ്ജു എസ്. നായരെ കാണാതായതായി ബന്ധുക്കൾ മാന്നാർ പൊലീസ് സ്റ്റേഷനിൻ പരാതി നൽകിയിരുന്നു. വിയപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ച മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: പൂജിത (6), പൂർണ്ണിമ (5), പൂർവ്വിക(ഒന്നര).