Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsഎലൂരില്‍ പാലത്തിനു മുകളില്‍ നിന്നും പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എലൂരില്‍ പാലത്തിനു മുകളില്‍ നിന്നും പുഴയിലേക്ക് വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എറണാകുളം : എലൂരിൽ പാലത്തിനു മുകളിൽ നിന്നും പുഴയിലേക്ക് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളമശ്ശേരി സ്വദേശി നിതിനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം.

സഹോദരനും സുഹൃത്തുക്കൾക്കുമൊപ്പം മേത്താനം പാലത്തിന്റെ കൈവരിയിൽ ഇരിക്കവേ നിതിൻ അബദ്ധത്തിൽ പുഴയിലേക്ക് വീഴുകയായിരുന്നു.

സ്കൂബ ടീമും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments