പാലക്കാട്: പട്ടാമ്ബി കൊലപാതക കേസില്‍ പൊലീസ് തിരയുന്ന യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ നിന്നും കണ്ടെത്തി. കൊണ്ടൂര്‍ക്കര സ്വദേശിയായ കബീറിന്റെ മൃതദേഹമാണ് കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്.
അന്‍സാറിനെ കൊലപ്പെടുത്തിയത് കബീറാണെന്ന് കസ്റ്റഡിയിലെടുത്ത സുഹൃത്ത് മുസ്തഫ മൊഴി നല്‍കിയിരുന്നു. ഇന്നലെയാണ് പട്ടാമ്ബി കരിമ്ബനക്കടവില്‍ അന്‍സാര്‍ എന്ന യുവാവിനെ വെട്ടിക്കൊന്നത്.
കബീറിനായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.തൃത്താല പൊലീസും പട്ടാമ്ബി ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ്, ഫൊറന്‍സിക് എന്നിവരുടെ നേതൃത്വത്തില്‍ പുഴയുടെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടത്.