തിരുവനനന്തപുരം: ഷിരൂരിൽ കണ്ടെത്തിയ അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു.എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ ക്യാബിനിൽ പരിശോധന നടത്തിയ ശേഷമാണ് മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും.shirur landslide-missing arjun lorry found.
അർജുനെ കാണാതായതിന്റെ 71ആം ദിവസമാണ് ലോറിയുടെ അവശിഷ്‌ടം കണ്ടെടുക്കാൻ കഴിഞ്ഞത്. ഡ്രഡ്‌ജർ ഉപയോഗിച്ചാണ് ലോഹഭാഗം കരയിലേക്ക് അടുപ്പിക്കുന്നത്. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശിയായ അർജുനെ ജൂലായ് 16നാണ് കർണാടകയിലെ മണ്ണിടിച്ചിലില്‍ കാണാതായത്.
കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാല്‍ തെരച്ചില്‍ പലപ്പോഴും അനിശ്ചിതത്വത്തില്‍ തുടർന്നപ്പോഴും, ഡ്രഡ്ജർ എത്തിച്ചുളള തെരച്ചിലില്‍ അർജുനെ കണ്ടെത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.