Monday, December 9, 2024
spot_imgspot_imgspot_img
HomeNewsAutoകുഷ്യനില്ലാത്ത സീറ്റുമായി ഇൻഡിഗോ വിമാനം; ചിത്രവും അനുഭവവും പങ്കുവച്ച് യുവതി

കുഷ്യനില്ലാത്ത സീറ്റുമായി ഇൻഡിഗോ വിമാനം; ചിത്രവും അനുഭവവും പങ്കുവച്ച് യുവതി

ഇൻഡിഗോ വിമാനത്തിൽ ബാംഗ്ലൂരിൽ നിന്ന് ഭോപ്പാലിലേക്കുള്ള യാത്ര ആരംഭിച്ച യുവതിയെ കാത്തിരുന്നത് കുഷ്യനില്ലാത്ത സീറ്റുകൾ. യവനിക രാജ് ഷാ (Yavanika Raj Shah) എന്ന യുവതിയാണ് തൻ്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.സന്തോഷം!ബെംഗളൂരുവിൽ നിന്ന് ഭോപ്പാലിലേക്ക് ഇൻഡിഗോയിൽ സുരക്ഷിതമായി യാത്ര ചെയ്യാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

6E 6465′ എന്നാണ് അവർ എക്സിൽ കുറിച്ചത്. ഒന്നോ രണ്ടോ കുഷ്യൻ ഇല്ലാത്ത സീറ്റിന്റെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചത്.

കഴിഞ്ഞയാഴ്ച മുംബൈയിൽ നിന്ന് ഇൻഡോറിലേക്കുള്ള വിമാനത്തിൽ ഇത്തരമൊരു സീറ്റ് ഒരാൾ കണ്ടിരുന്നു. യാത്രക്കാരൻ വരുമ്പോൾ മാത്രമാണ് അവർ സീറ്റിൽ കുഷ്യൻ ഇട്ടത്.സീറ്റിലെ യാത്രക്കാരൻ വന്നതിന് ശേഷമാണ് അവർ കുഷ്യൻ ഇട്ടത്. ഇൻഡിഗോ കുഷ്യന് ക്ഷാമം നേരിടുന്നുണ്ടെന്ന് തോന്നുന്നു. ആവശ്യത്തിന് അനുസരിച്ച് മാത്രമായിരിക്കും കൊടുക്കുന്നത്” എന്നാണ് ഒരു എക്സ് യൂസർ കുറിച്ചത്.

ഇതേസമയം മറ്റൊരു യൂസർ തൻ്റെ അനുഭവം പങ്കുവെക്കുക ഉണ്ടായി. നവംബറിൽ പൂനെയില്‍ നിന്നും നാഗ്പൂരിലേക്കുള്ള 6E – 6798 വിമാനത്തിൽ ഇവർക്കും ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ട്.ഇതേസമയം യുവതിയുടെ പോസ്റ്റിന് മറുപടിയുമായി ഇൻഡിഗോയും രംഗത്തെത്തി.

ഇൻഡിഗോ ഇപ്രകാരം മറുപടി നൽകുന്നു, കുഷ്യൻ എടുത്തിരിക്കുന്നത് അത് വൃത്തിയാക്കുന്നതിന് വേണ്ടിയാണെനും ശുചിത്വത്തിനും വൃത്തിക്കും ഇൻഡിഗോ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടന്നും പറഞ്ഞു. അതിനാൽ തന്നെ വൃത്തിയാക്കുന്നതിന് വേണ്ടി മാറ്റിയ കുഷ്യൻ അപ്പോൾ തന്നെ തിരികെ വയ്ക്കുന്നതാണെന്നും ഇൻഡിഗോ കൂട്ടിച്ചേർത്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments