ഉത്തർപ്രദേശ് : സമൂഹ മാധ്യമങ്ങളിൽ സ്വകാര്യ വീഡിയോ പ്രചരിച്ചതിന്റെ പ്രത്യാഘാതത്തിൽ 17കാരി ജീവനൊടുക്കി. 20 കാരനായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത.
പ്രതി പെൺകുട്ടിയുടെ സ്വകാര്യ വീഡിയോ നിർമ്മിച്ച് പരസ്യപ്പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാകുന്നത്. സംഭവത്തിൽ പ്രതിയുൾപ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തത്. പ്രതിയുടെ രണ്ട് സഹോദരന്മാർക്കും പിതാവിനും സംഭവത്തിൽ പങ്കുണ്ട് എന്ന് പോലീസ് വ്യക്‌തമാക്കി.പോക്‌സോ നിയമം, ഐടി ആക്‌ട്, ഉത്തർപ്രദേശ് നിയമവിരുദ്ധ നിരോധനം,മതപരിവർത്ത നിരോധന നിയമവും തുടങ്ങിയ വകുപ്പുകളിൽ കേസെടുത്തു.
അമ്മയും സഹോദരിയും പുറത്തുപോയ സമയത്താണ് പെൺകുട്ടി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നവംബർ മൂന്നിനാണ് സംഭവം നടന്നത്. കേസ് ആദ്യം അന്വേഷിച്ച എസ്എച്ച്ഒ അലംഭാവം കാണിച്ചിരുന്നു എന്ന് പൊലീസ് കണ്ടെത്തി. കേസ് അന്വേഷിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡിഎസ്പി) ആദിത്യ കുമാർ ഗൗതമിനെ ചുമതലപ്പെടുത്തിയതായി ഖേരി എസ്പി ഗണേഷ് പ്രസാദ് സാഹ പറഞ്ഞു.
ലഖ്‌നൗ റേഞ്ച് ഇൻസ്‌പെക്ടർ ജനറൽ തരുൺ ഗാബ സംഭവസ്ഥലം സന്ദർശിക്കുകയും വേഗത്തിൽ നടപടിയെടുക്കുമെന്നും പെൺകുട്ടിയുടെ കുടുബത്തിന് ഉറപ്പുനൽകുകയും ചെയ്തു. പ്രതിയും കുടുംബാംഗങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നെന്നും പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു. മൃതദേഹം ഗ്രാമത്തിൽ എത്തിച്ചപ്പോൾ ഗ്രാമീണർ വൻ പ്രതിഷേധം അറിയിച്ചു.മൃതദേഹം റോഡിൽ വെച്ചാണ് പ്രതിഷേധിച്ചത്.
നാട്ടുകാർ പ്രതിയുടെ സ്വത്ത് നശിപ്പിക്കുകയും പിന്നീട് നാട്ടുകാരെ ശാന്തരാക്കി പെൺകുട്ടിയുടെ അന്ത്യകർമ്മങ്ങൾ നടത്താൻ പോലീസ് ഇടപെടേണ്ടി വന്നു. യുപി പൊലീസ് പ്രതി നടത്തിയിരുന്ന കട തകർത്തു.