മലപ്പുറം: മലപ്പുറത്ത് ആരോഗ്യമന്ത്രി വീണാ ജോർജ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ ഏഴ് മണിയോടെ മലപ്പുറം മഞ്ചേരി ചെട്ടിയങ്ങാടിയിലാണ് അപകടം. എതിരെ വന്ന സ്കൂട്ടർ ഒഴിവാക്കാനായി തെന്നിമാറിയപ്പോൾ മന്ത്രിയുടെ കാർ വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു.
നിസാര പരിക്കുകളോടെ മന്ത്രിയെ മുഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. എക്സ്-റേ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മേപ്പാടിയിലേക്കുള്ള യാത്രയിലായിരുന്നു മന്ത്രി.