കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐയുടെ മാതൃകാ രക്ഷാപ്രവര്‍ത്തനമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചത് ട്രോള്‍ സ്വഭാവത്തോടെയെന്ന് മുഖ്യമന്ത്രിയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്.
Minister MB Rajesh said half of what the Chief Minister said was a joke
മുഖ്യമന്ത്രി പറഞ്ഞതില്‍ പകുതി തമാശയാണ്. തെരുവില്‍ നേരിടും എന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന്റേത് തങ്കമനസാണോ എന്നും മന്ത്രി ചോദിച്ചു. അക്രമത്തെ അംഗീകരിക്കുന്നതല്ല മുഖ്യമന്ത്രിയുടെ വാക്കുകളെന്നാണ് മന്ത്രി കെ രാജൻ വിശദീകരിച്ചത്.
ബസിന് മുന്നില്‍ ചാടിയവരെ രക്ഷിച്ചില്ലെങ്കില്‍ പ്രചാരണം മറ്റൊന്നാകുമായിരുന്നുവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അവരെ രക്ഷപ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ പ്രചാരവേല വേറെയാകുമായിരുന്നുവെന്നും സംയമനം വിടരുത് എന്നാണ് നിലപാടെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ നവകേരള സദസിന് മുന്നിലേയ്‌ക്ക് ചാടിവീണ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജീവൻ രക്ഷിക്കാനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മാതൃകാപരമായ പ്രവര്‍ത്തനം തുടരണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു.
ക്രൂരമായി മര്‍ദിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമക്കുറ്റത്തിന് കേസെടുത്തപ്പോഴാണ്, ജീവൻ രക്ഷാ പ്രവര്‍ത്തനമെന്ന മുഖ്യമന്ത്രിയുടെ വിചിത്ര വാദം. ആരെങ്കിലും ട്രെയിനിന് മുന്നിലേക്ക് ചാടുന്ന ഒരാളെ കണ്ടാല്‍ തള്ളിമാറ്റുകയല്ലേ ചെയ്യുക. വേറൊരുതരത്തില്‍ എടുക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു