Thursday, November 14, 2024
spot_imgspot_img
HomeNewsKerala Newsവിജയ ദശമി ദിനത്തില്‍ പോലീസ്, ഔദ്യോഗിക വാഹനങ്ങളില്‍ പൂജ നടത്തി കടന്നപ്പള്ളി രാമചന്ദ്രന്‍; ചര്‍ച്ചയായതോടെ...

വിജയ ദശമി ദിനത്തില്‍ പോലീസ്, ഔദ്യോഗിക വാഹനങ്ങളില്‍ പൂജ നടത്തി കടന്നപ്പള്ളി രാമചന്ദ്രന്‍; ചര്‍ച്ചയായതോടെ വിശദീകരണം

കണ്ണൂര്‍: വിജയ ദശമി ദിനത്തില്‍ പൊലീസ് വാഹനത്തിലും ഔദ്യോഗിക വാഹനത്തിലും പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിജയദശമി ദിനത്തില്‍ കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു പൂജ. Minister kadnapalli Ramachandran performed pooja in police vehicle and official vehicle

ഔദ്യോഗിക വാഹനത്തിനും അകമ്പടി വാഹനമായ പൊലീസ് വാഹനത്തിനുമാണ് പൂജ നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇതിനകം പ്രചരിച്ചതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

എല്ലാ വര്‍ഷവും പൂജ പതിവുള്ളതാണെന്നും വാഹനങ്ങള്‍ പൂജിക്കുന്ന കൂട്ടത്തില്‍ പൊലീസിന്റെ അകമ്പടി വാഹനവും പൂജിച്ചത് മാത്രമാണെന്നുമാണ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിശദീകരണം.

അതേസമയം, വിജയദശമി ദിനത്തിൽ മന്ത്രി കടന്നപ്പള്ളി രാമചചന്ദ്രൻ വാഹനങ്ങൾ പൂജിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments