യുകെ : കഴിഞ്ഞ ഒരാഴ്ച ആയി കുടിയേറ്റ വിരുദ്ധ കലാപം വലിയ ആശങ്കയാണ് യുകെയിലേയ്ക്ക് കുടിയേറിയ അന്യ രാജ്യക്കാർക്ക് പ്രത്യേകിച്ച് ഏഷ്യൻ വംശജർക്ക് സമ്മാനിച്ചിരിക്കുന്നത്.millions marched in protest against anti immigrant riots
ഇപ്പോഴിതാ കലാപത്തിനെതിരേ കൈകോർത്ത് തെരുവിലിറങ്ങി ജനലക്ഷങ്ങൾ. സമാധാനപ്രിയരായ ജനങ്ങൾ ഒന്നിച്ച് തെരുവിലിറങ്ങി അക്രമികൾക്ക് മുന്നറിയിപ്പു നൽകിയതോടെ ഇന്നലെ രാത്രി അഴിഞ്ഞാടാനൊരുങ്ങിയ അക്രമികൾ മാളത്തിലൊളിച്ചു എന്ന് തന്നെ പറയാം.
പതിനായിരങ്ങളാണ് ലണ്ടനിലെ റോംഫോർഡിലും വാൾത്തംസ്റ്റോവിലും ഹാരോയിലും ബർമിങ്ഹാം, ബ്രിസ്റ്റോൾ, നോർത്താംപ്റ്റൺ, സൗത്താംപ്റ്റൺ, ലിവർപൂൾ. ഷെഫീൽഡ്, അൾഡർഷോട്ട്, ന്യൂകാസിൽ തുടങ്ങിയ സിറ്റികളിലുമെല്ലാം സമാധാന ആഹ്വനവുമായി തെരുവിൽ തടിച്ചുകൂടിയത്.
ഇന്നലെ രാത്രി 38 പട്ടണങ്ങളിലായി നൂറിലേറെ തീവ്രവലത് പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ആഴ്ച നടന്ന അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ആശങ്കപ്പെട്ട് ഇരിക്കുമ്പോഴാണ് 6000-ലേറെ സ്‌പെഷ്യലിസ്റ്റ് പോലീസുകാര്‍ ഇത് നേരിടാന്‍ സജ്ജമായിരുന്നത്.
ചില ബിസിനസ്സുകള്‍ നേരത്തെ തന്നെ അടയ്ക്കുകയും ചെയ്തു. അഭയാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സോളിസിറ്റര്‍മാര്‍ക്കും, ഏജന്‍സികള്‍ക്കും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നാല്‍ രാത്രിയായതോടെ തീവ്രവലത് പ്രതിഷേധക്കാര്‍ ആവിയായി പോയി. മറിച്ച് ജനകീയ പ്രതിഷേധക്കാര്‍ തെരുവുകള്‍ കീഴടക്കി.
ജനകീയ പ്രക്ഷോഭമെന്നത് ഇതാണ് എന്ന് സ്റ്റാന്‍ഡ് അപ്പ് ടു റേസിസം ഗ്രൂപ്പ് ട്വീറ്റ് ചെയ്തു. പോര്‍ട്‌സ്മൗത്ത്, ബ്രൈറ്റണ്‍, ബ്ലാക്ക്പൂള്‍ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ മാത്രമാണ് തീവ്രവലത് പ്രതിഷേധക്കാര്‍ ഉണ്ടായത്. എന്നാല്‍ പ്രതീക്ഷിച്ച ആശങ്കയില്ലാതെ രാത്രി കടന്നുപോയി.
ഇമിഗ്രേഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ അക്രമിക്കാന്‍ പദ്ധതിയിടുന്നതായി വാര്‍ത്ത പരന്നതിന് പിന്നാലെ ബ്രിട്ടനിലെ സാധാരണക്കാരായ ജനങ്ങള്‍ പ്രതിരോധവുമായി രംഗത്തിറങ്ങിയതോടെ പോലീസിനെ കൊണ്ട് സാധിക്കാത്തത് യാഥാര്‍ത്ഥ്യമായി.