ചെന്നൈ : തമിഴ്‌നാട് കാഞ്ചീപുരത്ത് ക്ഷേത്ര ഉത്സവത്തിനായി സ്ഥാപിച്ച് ഫ്ലക് ബോർഡില്‍ മുൻ പോണ്‍ താരം മിയ ഖലീഫയുടെ ചിത്രം ഉപയോഗിച്ചതില്‍ വിവാദം.. ‘ആടി പെരുക്ക്’ ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററിലാണ് മിയാ ഖലീഫയുടെ ചിത്രം ഉപയോഗിച്ചത്. പാൽ പാത്രം തലയിൽ വച്ചുകൊണ്ട് നിൽക്കുന്ന നടിയുടെ ചിത്രമാണ് പോസ്റ്ററിൽ ഉണ്ടായിരുന്നത്.mia khalifas picture on the temple festival poster the poster was removed following controversy
കുരുവിമലയിലെ നാഗത്തമ്മൻ, സെല്ലിയമ്മൻ ക്ഷേത്രങ്ങളിലെ ആടി ഉത്സവത്തോട് അനുബന്ധിച്ചാൻ് പോസ്റ്റർ സ്ഥാപിച്ചത്. ക്ഷേത്രങ്ങളിലെ ഉത്സവ വിളക്കുകള്‍ക്കൊപ്പമാണ് ഹോർഡിംഗുകളും സ്ഥാപിച്ചത്.
ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് മിയ ഖലീഫയുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്. ചിത്രം വൈറലായതിന് പിന്നാലെ പൊലീസ് എത്തി ഫ്ലക്സ് അഴിച്ചുമാറ്റി. ഓരോ ഗ്രാമത്തിലും ആയിരക്കണക്കിന് പേരാണ് ആഘോഷപൂർവം ഉത്സവങ്ങളില്‍ പങ്കെടുക്കുന്നത്.