മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. വേറിട്ട ശബ്ദവുമായി സംഗീത ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയ എംജി ശ്രീകുമാർ വളരെ പെട്ടെന്ന് തന്നെ പിന്നണി ഗാന രംഗത്തെ നിറ സാന്നിധ്യം ആയി. നടൻ മോഹൻലാലിന്റെ സിനിമകളിലാണ് എംജി ശ്രീകുമാർ കൂടുതലും ജനപ്രിയ ഗാനങ്ങൾ പാടിയിരിക്കുന്നത്. mg sreekumar about fake news

ഇപ്പോഴിതാ ലേഖയുമായുള്ള വിവാഹത്തെ കുറിച്ചും തന്നെ പ്രചരിക്കുന്ന ഗോസിപ്പുകളെ കുറിച്ചും സംസാരിക്കുകയാണ് എംജി ശ്രീകുമാര്‍. 1986ലാണ് ഞാൻ ലേഖയെ ആദ്യമായി കാണുന്നത്. തങ്ങള്‍ സ്‌നേഹത്തിലായെങ്കിലും ലേഖ അമേരിക്കയിലേക്ക് പോയിരുന്നു.
സ്‌റ്റേജ് ഷോകളുള്ളതിനാല്‍ താനും അമേരിക്കയിലേക്ക് പോയിരുന്നുവെന്നും ലേഖയെ കാണാന്‍ ആഗ്രഹം തോന്നിയപ്പോള്‍ വീട്ടില്‍ പോയി കണ്ടുവെന്നും മോഹന്‍ലാലടക്കമുള്ളവര്‍ എന്തിനാണ് അവിടെ പോയതെന്ന് തന്നോട് ചോദിച്ചിരുന്നുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

അതിന് ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് ലേഖ തിരുവനന്തപുരത്ത് വന്നത്. അങ്ങനെ തങ്ങള്‍ ലിവിംഗ് ടുഗേദര്‍ ജീവിതം തുടങ്ങിയെന്നും കല്യാണം കഴിക്കാന്‍ എല്ലാവരും നിര്‍ബന്ധിച്ചപ്പോള്‍ തങ്ങള്‍ മൂകാംബികയില്‍ പോയി വിവാഹം ചെയ്തുവെന്നും തങ്ങളുടെ വിവാഹത്തെ കുറിച്ചൊക്കെ ഒത്തിരി കഥകള്‍ പ്രചരിക്കുന്നുണ്ടെന്നും എല്ലാം വെറും കഥകള്‍ മാത്രമാണെന്നും താരം പറയുന്നു.

ഇപ്പോള്‍ ഞങളെ കുറിച്ച് ഒരു കഥ പ്രചരിക്കുന്നുണ്ട്. എംജി ശ്രീകുമാറിന് കുട്ടിയുണ്ടെന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ വരുന്നതെന്നും തന്റെയും ലേഖയുടെയും ചിത്രത്തിനൊപ്പം ഒരു കൊറിയന്‍ കൊച്ചിന്റെ ഫോട്ടോയുണ്ടെന്നും താന്‍ കൊച്ചിനെ നോക്കാന്‍ പോയതാണെന്നാണ് വാര്‍ത്തയില്‍ പറയുന്നതെന്നും സത്യം പറഞ്ഞാല്‍ ഇങ്ങനെ വാര്‍ത്തയെഴുതുന്നവരെ താന്‍ അഭിനന്ദിക്കുന്നുവെന്നും ഇങ്ങനൊക്കെ എഴുതി വിടുമ്പോള്‍ താന്‍ പോപ്പുലറാവുകയാണ് ചെയ്യുന്നതെന്നും എംജി ശ്രീകുമാര്‍ പറയുന്നു.