Monday, December 9, 2024
spot_imgspot_imgspot_img
HomeCrime News'എനിക്കൊരു കുഞ്ഞുണ്ട്' മരണക്കിടക്കയിലും കുഞ്ഞിനെ ഓർത്ത് വിങ്ങി മെറിൻ; 17 തവണ കുത്തി, നിലത്ത് വീണപ്പോള്‍...

‘എനിക്കൊരു കുഞ്ഞുണ്ട്’ മരണക്കിടക്കയിലും കുഞ്ഞിനെ ഓർത്ത് വിങ്ങി മെറിൻ; 17 തവണ കുത്തി, നിലത്ത് വീണപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി; മൃതദേഹം എംബാം ചെയ്യാന്‍ പോലുമായില്ല : നെവിൻ ഇനി മരണം വരെ യുഎസ് ജയിലിൽ

‘എനിക്കൊരു കുഞ്ഞുണ്ട്’, ഫ്‌ളോറിഡ കോറല്‍സ്പ്രിങ്‌സിലെ ആശുപത്രിക്ക് പുറത്ത് കുത്തേറ്റ് രക്തത്തില്‍ കുളിച്ചുകിടക്കുമ്പോള്‍ മെറിന്‍ ജോയ് പറഞ്ഞത് ഇങ്ങനെയാണ്. ഭര്‍ത്താവിന്റെ കൊലക്കത്തിക്കിരയായി പിടഞ്ഞുവീണപ്പോഴും മെറിൻ ഓർത്തത് മകൾ നോറയെ കുറിച്ച് മാത്രമാണ്.

കേസിൽ ഭർത്താവ് ചങ്ങനാശേരി സ്വദേശി ഫിലിപ് മാത്യു(37)വിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്. യുഎസിലെ ഫ്ലോറിഡയിലുള്ള ബ്രോവഡ് കൗണ്ടി കോടതിയാണ് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ചത്.

കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് മെറിന്‍ വീട്ടിലേക്ക് വീഡിയോ കോള്‍ വിളിച്ച് അച്ഛനോടും അമ്മയോടും സഹോദരിയോടും സംസാരിക്കുകയും ഏകമകള്‍ നോറയെ കാണുകയും ചെയ്തിരുന്നു. മെറിന്‍ കൊല്ലപ്പെടുമ്പോള്‍ രണ്ട് വയസ്സായിരുന്നു നോറയ്ക്ക് പ്രായം. പിന്നീട് വീട്ടുകാര്‍ അറിഞ്ഞത് ക്രൂരമായ കൊലപാതകത്തിന്‍റെ വാര്‍ത്തയായിരുന്നു.

ആഴത്തിലുള്ള 17 കുത്തുകളാണ് മെറിന്‍റെ ശരീരത്തിലുണ്ടായിരുന്നത്. കുത്തേറ്റ് നിലത്ത് വീണപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും എംബാം ചെയ്യാന്‍ കഴിയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു. ഇതോടെയാണ് യുഎസിലെ റ്റാംപയിലെ കത്തോലിക്ക ദേവാലയത്തില്‍ സംസ്കാരം നടത്തിയത്.

കോറൽസ്പ്രിങ് ആശുപത്രിയിൽ നഴ്സായിരുന്ന മെറിൻ ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ ആയിരുന്നു ഭർത്താവ് ഫിലിപ്പ് മാത്യൂ ഇവരെ കൊലപ്പെടുത്തിയത്. 17 തവണയായിരുന്നു മെറിനെ പ്രതി കുത്തിയത്. കുത്തേറ്റ് വീണ മെറിന്റെ ശരീരത്തിലൂടെ പ്രതി കാറോടിച്ച് കയറ്റി. തുടർന്ന് ഇവിടെ നിന്ന് കാറിൽ രക്ഷപ്പെട്ട പ്രതിയെ ഹോട്ടലിലെത്തി.

ഹോട്ടലിൽ വെച്ചായിരുന്നു ഇയാളെ പോലീസ് പിടിച്ചത്. കത്തി കൊണ്ട് സ്വയം മുറിവേൽപ്പിച്ച നിലയിലായിരുന്നു ഇയാൾ. മെറിൻ കൊല്ലപ്പെട്ട 2020 ജൂലായ് 28 ജോലി ചെയ്തിരുന്നു ആശുപത്രിയിലെ നെറിന്റെ അവസാന ദിവസമായിരുന്നു. ഭർത്താവുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ഇവിടെ നിന്ന് രാജിവെച്ച് താമ്പയിലേക്ക് താമസം മാറ്റാൻ തീരുമാനിച്ചിരിക്കുകയായിരുന്നു യുവതി. പുതിയ ന​ഗരത്തിൽ താമസസ്ഥലവും ഇവർ തയ്യാറാക്കിയിരുന്നു, ഓ​ഗസ്റ്റ് 5 ന് അവിടേക്ക് മാറാനുള്ള കാത്തിരിപ്പിനിനെയായിരുന്നു സംഭവം.

2016 ജൂലായിൽ ആണ് ചങ്ങനാശ്ശേോരി സ്വദേശിയായ ഫിലിപ്പ് മാതൂവും നഴ്സായ മെറിനും തമ്മിലുള്ല വിവാഹം. പ്ലസ്ടു വരെ നാട്ടിൽ പഠിച്ച ഫിലിപ്പ് മാത്യൂ ഇതിന് ശേഷമാണ് അമേരിക്കയിലെ മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നത്. ഫിലിപ്പിന്റെ ഉപരിപഠനവും ജോലിയുമൊക്കെ അവിടെയായിരുന്നു. ഇതിനിടെയാണ് നഴ്സായ മെറിനെ വിവാഹം കഴിക്കുന്നത്. ഫിലിപ്പ് മെറിനെ ഉപദ്രവിച്ചിരുന്നതായി കുടുംബം പറയുന്നു. മെറിനെ ആക്രമിച്ചതിന് ഒരിക്കൽ ഫിലിപ്പിനെ അറസ്റ്റ് ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments