Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsഭാര്യയും നാല് കാമുകിമാരും ഒരേ അപ്പാര്‍ട്ടുമെന്റില്‍ ; പരസ്പരം അഞ്ച് യുവതികളും അറിഞ്ഞില്ല; ഒരു പ്രണയം...

ഭാര്യയും നാല് കാമുകിമാരും ഒരേ അപ്പാര്‍ട്ടുമെന്റില്‍ ; പരസ്പരം അഞ്ച് യുവതികളും അറിഞ്ഞില്ല; ഒരു പ്രണയം തന്നെ തന്നെ രഹസ്യമായി വെയ്ക്കാൻ പാടുപെടുന്ന ഈ കാലത്ത് ഈ യുവാവിന് 5 പേരോ?

ഒരു ബന്ധം തന്നെ മുന്നോട്ട് കൊണ്ടുപോവാൻ പലരും കിടന്നു പാടുപെടാറുണ്ട്. അപ്പോ പിന്നെ വിവാഹേതര പ്രണയബന്ധങ്ങളുടെ കാര്യം പറയണോ? ഇപ്പോഴിതാ ഒരേ സമയം നാല് പ്രണയബന്ധങ്ങള്‍ കൈകാര്യം ചെയ്ത യുവാവാണ് വാർത്തകളില്‍ നിറയുന്നത്.

യുവാവിന്റെ നാല് കാമുകിമാരും താമസിച്ചിരുന്നത് ഒരേ അപ്പാർട്ടുമെന്റിലായിരുന്നു എന്നതാണ് ഏറെ രസകരം. കൂടാതെ ഇതേ അപ്പാർട്ടുമെന്റില്‍ തന്നെ ഇയാളുടെ ഭാര്യയും താമസിക്കുന്നുണ്ടായിരുന്നു. എന്നാൽ ഏറെക്കാലം അഞ്ച് യുവതികളും തങ്ങളുടെ പ്രാണനാഥൻ ഒരാളാണെന്നത് തിരിച്ചറിഞ്ഞിരുന്നില്ല. വടക്കുകിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയില്‍ നിന്നുള്ള സിയോജുൻ എന്ന് അറിയപ്പെടുന്ന ഒരാള്‍ക്കാണ് ഒന്നിലധികം ബന്ധങ്ങള്‍ ‘പ്രയാസമില്ലാതെ’ കൈകാര്യം ചെയ്യാൻ കഴിഞ്ഞു എന്നാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിൻ്റെ റിപ്പോർട്ട് ചെയ്യുന്നത്.

പ്രായം വെളിപ്പെടുത്താത്ത സിയോജുൻ, സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒരു കുടുംബത്തിലാണ് വളർന്നത്. അമ്മ ഒരു ബാത്ത്ഹൗസില്‍ അറ്റൻഡറായി ജോലി ചെയ്യുന്നു, അച്ഛൻ പാർട്ട് ടൈം നിർമ്മാണ ജോലികളില്‍ ഏർപ്പെടുന്നു. സെക്കണ്ടറി സ്‌കൂളില്‍ നിന്ന് പുറത്തായെങ്കിലും, തന്നെ ചുറ്റിപ്പറ്റിയുള്ള കഠിനമായ യാഥാർത്ഥ്യങ്ങളില്‍ നിന്ന് മോചനം നേടാൻ സിയോജുൻ തീരുമാനിച്ചു. എന്നിരുന്നാലും, അതിനായി, അവൻ ശരിക്കും ശരിയായ പാതയില്‍ പോയില്ല. പണം സമ്ബാദിക്കാനും ജീവിതം ആസ്വദിക്കാനുമായി ഒരേസമയം അഞ്ചുസ്ത്രീകളുമായാണ് യുവാവ് ബന്ധം പുലർത്തിയത്.

വടക്കുകിഴക്കൻ ചൈനയിലെ ജീലൻ പ്രവിശ്യയില്‍ നിന്നുള്ള യുവാവ് താൻ അതിസമ്ബന്നമായ കുടുംബത്തിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ഒരു യുവതിയെ വശത്താക്കിയത്. ഷിയോജിയ എന്നായിരുന്നു യുവതിയുടെ പേര്. പലപ്പോഴും ആഡംബര വസ്തുക്കളുടെ ഡ്യൂപ്ലിക്കേറ്റ് വാങ്ങി യുവതിക്ക് ഇയാൾ സമ്മാനമായി നൽകിയിരുന്നു. ഇതോടെ ഇയാള്‍ ധനികൻ ആണെന്ന് യുവതി ധരിക്കുകയും ചെയ്തു. ഇരുവരും വിവാഹിതരായി. എന്നാൽ ഗർഭിണിയായി കഴിഞ്ഞാണ് തന്റെ ഭർത്താവ് കബളിപ്പിക്കുകയായിരുന്നു എന്ന സത്യം യുവതി മനസ്സിലാക്കുന്നത്. വിവാഹബന്ധം നിയമപരമായി വേർപെടുത്തിയില്ലെങ്കിലും കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്താൻ തീരുമാനിച്ച യുവതി ഇയാളെ വീട്ടില്‍ നിന്ന് പുറത്താക്കി.

അതേസമയം തന്റെ തട്ടിപ്പ് അവസാനിപ്പിക്കാൻ യുവാവ് തയ്യാറായിരുന്നില്ല. ഭാര്യ പുറത്താക്കിയതിന് പിന്നാലെ ഇയാള്‍ ഇതേ അപാർട്ട്‌മെന്റില്‍ താമസിക്കുന്ന മറ്റാരു യുവതിയെ കണ്ടെത്തി. താമസിയാതെ, അയാള്‍ അവളില്‍ നിന്ന് 1,40,000 യുവാൻ കടം വാങ്ങി. പിന്നീട് അവള്‍ക്കൊപ്പം അടുത്തുള്ള ഫ്ലാറ്റിലേക്ക് താമസം മാറി.

പിന്നീട് മറ്റു മൂന്ന് യുവതികളുമായും ഇയാള്‍ ബന്ധം സ്ഥാപിച്ചു. സർവ്വകലാശാല വിദ്യാർത്ഥികളായ ഷിയോമിൻ, സിയാവോക്സിൻ, നഴ്‌സ് സിയാവോളൻ എന്നിവരായിരുന്നു യുവാവിന്റെ മറ്റ് കാമുകിമാർ. ഇവരും ഭാര്യയും കാമുകിയും താമസിക്കുന്ന അപാർട്‌മെന്റിലുള്ളവരായിരുന്നു.ഇവരിൽ നിന്നെലാം പലപ്പോഴായി ഇയാൾ 47 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

എന്നാൽ കാമുകികാർക്കൊന്നും ഇയാളെ ഒരു സംശയവും തോന്നിയിരുന്നില്ല എന്നതാണ് ആശ്ചര്യം. ഇതിനിടയില്‍ യുവാവിന്റെ ബാഗില്‍ വ്യാജ പണം കണ്ടെത്തിയപ്പോള്‍ കാമുകിയായ സിയോക്സിന് സംശയം തോന്നി. അവള്‍ ഈ വിവരം പോലീസില്‍ അറിയിച്ചതോടെയാണ് യുവാവിന്റെ കഷ്ടകാലം തുടങ്ങിയത്.

പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് യുവാവിന്റെ നിയമപരമായ ഭാര്യ സിയോജിയയും കാമുകി സിയോഹോംഗും ഒരേ ഭർത്താവിനെ പങ്കിട്ടുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മറ്റ് മൂന്നു യുവതികളുടെയും കാമുകൻ ഇതേ യുവാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

അതേസമയം റിപ്പോർട്ട് പ്രകാരം , ജിലിൻ സിറ്റി ഓഫ് ഫെങ്‌മാൻ ഡിസ്ട്രിക്ടിലെ പീപ്പിള്‍സ് പ്രൊക്യുറേറ്ററേറ്റ്, വഞ്ചന, വൻഭാര്യത്വം, മോഷണം എന്നീ കുറ്റങ്ങള്‍ക്ക് സിയാവൂണിനെ ഒമ്ബത് വർഷവും ആറ് മാസവും തടവിനും 1,20,000 യുവാൻ പിഴയ്ക്കും ശിക്ഷിച്ചു. കൂടാതെ, യുവാവിന്റെ അനധികൃത സമ്ബാദ്യത്തിൻ്റെ 2,80,000 യുവാൻ കണ്ടുകെട്ടുകയും ഇരകള്‍ക്ക് തിരികെ നല്‍കുകയും ചെയ്തു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments