Tuesday, July 8, 2025
spot_imgspot_img
HomeCinemaCelebrity Newsഎന്റെ ഭർത്താവിനെ കിട്ടിയതും സീരിയലിൽ നിന്ന്: മനോഹ​ര യാത്ര അവസാനിക്കുന്നു : കുടുംബ വിളക്ക് അവസാനിച്ചതിന്...

എന്റെ ഭർത്താവിനെ കിട്ടിയതും സീരിയലിൽ നിന്ന്: മനോഹ​ര യാത്ര അവസാനിക്കുന്നു : കുടുംബ വിളക്ക് അവസാനിച്ചതിന് പിന്നാലെ സുമിത്രയുടെ അവസ്ഥ

തന്മാത്ര എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായി മാറിയ നടിയാണ് മീര വാസുദേവൻ.meera vasudevan talk about the journey of kudumbavilakku

കഴിഞ്ഞ മാസമായിരുന്നു താൻ വ്യക്തിജീവിതത്തിലും ഒരു പുതിയ അദ്ധ്യായം തുറന്ന വിവരം മീര അവരുടെ ആരാധാകരെ അറിയിച്ചത്. സീരിയൽ ക്യാമറാമാൻ വിപിൻ പുതിയങ്കത്തിന്റെ ഭാര്യയായി പുതിയ ജീവിതം ആരംഭിച്ചു കഴിഞ്ഞു മീര. ‘കുടുംബവിളക്ക്’ തന്നെയാണ് ഇവരെ ഒന്നിപ്പിച്ചതും. തീർത്തും അപ്രതീക്ഷിതമായാണ് മീര വിവാഹവാർത്ത പ്രഖ്യാപിച്ചത്.

എന്നാൽ ഇപ്പോഴിതാ കുടുംബവിളക്ക് അവസാനിച്ചതിനെ കുറിച്ചാണ് മീര വാസുദേവൻ പറയുന്നത്. “ഒരു യാത്ര അവസാനിക്കുമ്പോൾ, നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുക..അവരെ നമ്മുടെ ഓർമകളുടെ ശേഖരത്തിലേക്ക് ചേർത്ത് പിടിക്കണം. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നാത്ത സ്നേഹം കണ്ടെത്തുക..

അത്തരത്തിൽ കുടുംബവിളക്ക് എന്ന യാത്രയിൽ നല്ല ഓർമകൾ സമ്മാനിച്ച ചില മനുഷ്യരെ കണ്ടെത്താൻ എനിക്ക് സാധിച്ചു. എന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം, ഞങ്ങളുടെ പ്രിയ യൂണിറ്റ് ടെക്‌നീഷ്യന്‍ സുഹൃത്തുക്കളും സഹോദരന്മാരെ പോലെയുള്ള കണ്ണ, വിനോദ് ഏട്ടന്‍, അനില്‍ ഏട്ടന്‍, അഭി, ദിലീപ്, ഷാജ, നിങ്ങളെ ഇനിയും കാണും..എന്ത് മനോഹരമായ യാത്രയാണിത്”, എന്നാണ് മീര വാസുദേവ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഛായാ​ഗ്രാഹകൻ ആയിരുന്നു വിപിൻ. 2019ൽ ഒരേ സീരിയലിൽ പ്രവർത്തിച്ച ഇരുവരും സൗഹൃദത്തിലായി. ഒരു വർഷത്തോളം സൗഹൃദത്തിലായിരുന്ന ഇവർ പിന്നീട് പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments