നടി മീനാക്ഷി മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിത. ചെറുപ്പം മുതൽത്തന്നെ അവതാരക ആയിട്ടും ബാലതാരമായിട്ടും തിളങ്ങിയ മലയാളികളുടെ സ്വന്തം മീനൂട്ടി സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ നടിയായ മീനാക്ഷിയും ഗായകൻ കൗശികും പ്രണയത്തിലാണ് എന്ന തരത്തിലാണ് വാർത്തകൾ നിറയുന്നത്. കൗശിയ്ക്ക് ജന്മദിനാശംസകൾ നേർന്നെത്തിയ പോസ്റ്റാണ് സംശയങ്ങൾക്ക് ഇടയാക്കിയത്.
‘എന്റെ ഏറ്റവും പ്രിയപ്പെട്ടതും എക്കാലത്തെയും തലവേദനയുമായ കൗശിക്കിന് ജന്മദിനാശംസകള്‍. എന്റെ ജീവിതത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരേയൊരു പ്രശ്‌നം നിങ്ങളാണ്! ഇന്നും എല്ലാ ദിവസവും നിന്റെ കൂടെ നില്‍ക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഇച്ചുടുവിനോട് ഒരുപാട് സ്‌നേഹമുണ്ടെന്നും മീനാക്ഷി സൂചിപ്പിച്ചിരുന്നു.
ചിത്രത്തില്‍ മീനൂട്ടിക്കൊപ്പം ഉണ്ടായിരുന്ന ആണ്‍കുട്ടി നടിയുടെ കാമുകന്‍ ആണെന്നും ഇരുവരും പ്രണയത്തില്‍ ആണെന്നും തുടങ്ങി കഥകള്‍ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒടുവില്‍ ഈ വിഷയത്തില്‍ വ്യക്തത വരുത്തുകയാണ് മീനുട്ടിയുടെ പിതാവ് അനൂപ്.
‘മീനുട്ടിയെ കുറിച്ചും കൗശിക്കിനെ കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ വരുന്ന അനുമാനങ്ങള്‍ കാണുമ്പോള്‍ ചിരിയാണ് വരുന്നത്. കൗശിക്കിന്റെ കുടുംബവും ഞങ്ങളുടെ കുടുംബവും തമ്മില്‍ നല്ല അടുപ്പമാണ് ഉള്ളത്. കൗശിക് നല്ല കുട്ടിയാണ്. അവര്‍ കുടുംബസമേതം ഞങ്ങളുടെ വീട്ടില്‍ വരാറുണ്ട്. കൗശിക്കിനെ പോലെ തന്നെ അവന്റെ ഏട്ടനും നല്ല സൗഹൃദത്തോടെ പെരുമാറുന്ന കുട്ടിയാണ്. മീനുട്ടിയുമായി നല്ല കൂട്ടുമാണ്. അതിനപ്പുറം മറ്റ് ബന്ധമെന്നുമില്ല’ മീനൂട്ടിയുടെ പിതാവ് അനൂപ് വ്യക്തമാക്കിയത്.