Saturday, December 7, 2024
spot_imgspot_imgspot_img
HomeNewsKerala Newsമാധൃമപ്രവർത്തകർക്കായി കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ പ്രസ് ക്ലബുമായി ചേർന്ന് ‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മാധൃമപ്രവർത്തകർക്കായി കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ പ്രസ് ക്ലബുമായി ചേർന്ന് ‌ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടയം: എസ്എച്ച് മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ് ക്ലബ്ബ് ഹാളില്‍ നടന്ന ക്യാമ്പ് നഗരസഭ അദ്ധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു.
മാധൃമപ്രവർത്തകരുടെ ആരോഗൃപരിരക്ഷക്ക് സർക്കാർ മുൻഗണന നൽകണമെന്ന് നഗരസഭാ അധൃക്ഷ ആവശൃപ്പെട്ടു.

ക്യാമ്പിനൊപ്പം പ്രസ് ക്ലബ്ബ് അംഗങ്ങള്‍ക്ക് ചികിത്സ ഇളവുകള്‍ ലഭ്യമാക്കുന്ന പ്രിവിലേജ് കാര്‍ഡിന്റെ വിതരണോദ്ഘാടനവും നടന്നു. എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ സിസ്റ്റര്‍ കാതറിന്‍ പ്രസ്ക്ലബ് രക്തദാന കൂട്ടായ്മയായ ഡ്രോപ്പ്സ് ഓഫ് ലൈഫിൻ്റെ കൺവീനർ അഞ്ചു ജെ. അച്ചാമ്മയ്ക്ക് ആദ്യ പ്രിവിലേജ് കാർഡ് കൈമാറി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് അനീഷ് കുര്യന്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ജയ്മോള്‍ ജോസഫ്, എസ് എച്ച് മെഡിക്കല്‍ സെന്റര്‍ പിആര്‍ഒ അഞ്ജു എന്നിവര്‍ സംസാരിച്ചു.

ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റ് ഡോ ബെന്‍ സേവ്യർ,ജനറൽ മെഡിസിൻ വിഭാഗം ഡോ. ബാലു ജിഎം എന്നിവർ ക്യാമ്പിന് നേതൃത്വം നല്‍കി.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments