Saturday, May 17, 2025
spot_imgspot_img
HomeNewsInternationalഹാരി രാജകുമാരനും ഭാര്യ മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണമുണ്ടാവുകയില്ലെന്ന് റിപ്പോർട്ടുകൾ; ചാൾസ് രാജാവിന്റെ...

ഹാരി രാജകുമാരനും ഭാര്യ മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണമുണ്ടാവുകയില്ലെന്ന് റിപ്പോർട്ടുകൾ; ചാൾസ് രാജാവിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ഇരുവരും രാജാവിനോട് ഫോണിൽ സംസാരിച്ച് ആശംസകൾ അറിയിച്ചിരുന്നു.

യു കെ :- ഹാരി രാജകുമാരനും ഭാര്യ മേഗനും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങളിലേക്ക് ക്ഷണമുണ്ടാവുകയില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ ക്ഷണം ഉണ്ടായാൽ ഇരുവരും ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ സന്നദ്ധരാണെന്ന സൂചനകൾ മുൻപ് ഉണ്ടായിരുന്നു.

Media Reports that Prince Harry and his wife Meghan will not be invited to the British royal family’s Christmas celebrations

ചാൾസ് രാജാവിന്റെ എഴുപത്തിയഞ്ചാം ജന്മദിനത്തിൽ ഇരുവരും രാജാവിനോട് ഫോണിൽ സംസാരിച്ച് ആശംസകൾ അറിയിച്ചെന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. തങ്ങളുടെ മക്കളായ ആർച്ചിയുടെയും ലില്ലിബെത്തിന്റെയും വീഡിയോകളും ഇരുവരും ചാൾസ് രാജാവിന് അയച്ചതായുള്ള സൂചനകളും പുറത്തുവന്നിരുന്നു. ഹാരിയും രാജകുടുംബവും തമ്മിലുള്ള ബന്ധത്തിനു കൂടുതൽ ദൃഡമായി എന്നുള്ള വാർത്തകളും പുറത്തു വന്നിരുന്നു. സന്ദർഭത്തിനു വിപരീതമായി ഇപ്പോൾ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇരുവർക്കും ക്ഷണം ഉണ്ടാവുകയില്ലെന്ന റിപ്പോർട്ടുകൾ തികച്ചും വിഭിന്നമാണ്. ഹാരിക്കും മേഗനും ക്ഷണം ഉണ്ടായാൽ വില്യമും ഭാര്യ കെയ്റ്റും ചടങ്ങിൽ പങ്കെടുക്കുമോ ഇല്ലയോ എന്നുള്ള സംശയങ്ങളും നിലനിൽക്കുന്നുണ്ട്.

സ്കോട്ലൻഡിൽ എത്തുമ്പോൾ ചാൾസ് രാജാവ് അവിടേക്ക് ഹാരി രാജകുമാരനും ഭാര്യ മെഗനെയും ക്ഷണിക്കാനാണ് കൂടുതൽ സാധ്യതകൾ എന്ന് മറ്റൊരു രാജകുടുംബ വക്താവ് സൂചിപ്പിച്ചു. വില്യമും ഭാര്യയും നോർഫോക്കിലെ തങ്ങളുടെ വസതിയിൽ ആയിരിക്കും ആ സമയത്ത് എന്ന കാരണമാകാം ഇതിനുപിന്നിലെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകനെ രാജാവ് അവഗണിക്കുകയില്ലെന്നും, സാവധാനം ബന്ധങ്ങൾ പുനഃസൃഷ്ടിക്കുമെന്നുമുള്ള സൂചനകൾ ആണ് പുറത്തുവരുന്നത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments