ഗാന്ധിനഗർ: ഗുജറാത്തിലെ പഠാന്‍ ജില്ലയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി റാഗിങ്ങിനിടെ മരിച്ചു. ഗുജറാത്ത് ധർപൂർ പതാനിലെ ജിഎംഇആർഎസ് മെഡിക്കല്‍ കോളേജിലെ വിദ്യാർത്ഥിയായ അനില്‍ മെതാനിയ ആണ് മരിച്ചത്.mbbs first year student died after made standing for three hours as part of ragging
സീനിയർ വിദ്യാർത്ഥികള്‍ തുടർച്ചയായി മൂന്നുമണിക്കൂർ നിർത്തിയതിനെ തുടർന്ന് അനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ 18കാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
അതേസമയം തന്നെ സീനിയർ വിദ്യാർത്ഥികള്‍ മൂന്നുമണിക്കൂർ നില്‍ക്കാൻ നിർബന്ധിതനാക്കിയതായി അനില്‍ പൊലീസിന് മരണമൊഴി നല്‍കിയിട്ടുണ്ട്. മൂന്നാംവർഷ വിദ്യാർത്ഥികളുടെ റാഗിംഗിനിരയായാണ് അനില്‍ മരണപ്പെട്ടതെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തില്‍ കർശനമായ നടപടി സ്വീകരിക്കുമെന്ന് മെഡിക്കല്‍ കോളേജ് ഡീൻ ഹാർദ്ദിക് ഷാ പറഞ്ഞു.