Sunday, January 26, 2025
spot_imgspot_img
HomeNewsയുവതി യുവാവിനെ പരിചയപ്പെടുന്നത് മാട്രിമോണിയിലൂടെ… നിശ്ചയം കഴിഞ്ഞു; പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ടു വരന്റെ ബന്ധുക്കള്‍ ;...

യുവതി യുവാവിനെ പരിചയപ്പെടുന്നത് മാട്രിമോണിയിലൂടെ… നിശ്ചയം കഴിഞ്ഞു; പിന്നാലെ സ്ത്രീധനം ആവശ്യപ്പെട്ടു വരന്റെ ബന്ധുക്കള്‍ ; വധു വിവാഹത്തിൽ നിന്ന് പിന്മാറി; വരൻ്റെ വീട്ടുകാർക്കെതിരെ നടപടി

തിരുവനന്തപുരം: വരന്റെ ബന്ധുകള്‍ നിശ്ചയത്തിന് ശേഷം സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍ നിന്നും പിന്‍മാറി വധു. ഇതോടെ കല്ല്യാണം മുടങ്ങി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചത്.

പരാതി പരിഗണിച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഇക്കാര്യത്തില്‍ സ്ത്രീധന നിരോധന ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിയമപരമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു.

യുവതിക്ക് ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെ വന്ന ആലോചനയാണ്. വീട്ടുകാര്‍ സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിവാഹത്തിനായി പെൺകുട്ടി നാട്ടിലെത്തി. വിവാഹ നിശ്ചയ ചടങ്ങും കഴിഞ്ഞതോടെയാണ് വരന്റെ അടുത്ത ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍നിന്നും പിന്‍മാറി പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചു.

അതേസമയം വിവാഹത്തിന് മുമ്പുതന്നെ സ്ത്രീധനത്തെ എതിര്‍ക്കാനും അതേക്കുറിച്ച് പരാതി നല്‍കാനും പെണ്‍കുട്ടികള്‍ തയാറാവുന്നത് ഒരു മാറ്റത്തിന്റെ സൂചനയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments