Saturday, January 25, 2025
spot_imgspot_img
HomeNewsKerala Newsഭര്‍തൃമതിയായ യുവതി യുവാവിനൊപ്പം മകളെയുമെടുത്ത് പോയത് ഡല്‍ഹിയിലേക്ക്‌; തിരികെ എത്തിച്ച് പൊലീസ്

ഭര്‍തൃമതിയായ യുവതി യുവാവിനൊപ്പം മകളെയുമെടുത്ത് പോയത് ഡല്‍ഹിയിലേക്ക്‌; തിരികെ എത്തിച്ച് പൊലീസ്

കോഴിക്കോട്: യുവാവിനൊപ്പം മകളെയുമെടുത്ത് വീടുവിട്ടിറങ്ങിയ ഭര്‍തൃമതിയായ യുവതിയെ ദില്ലിയിൽ പൊലീസ് കണ്ടെത്തി. കോഴിക്കോട് മാവൂര്‍ പൊലീസാണ് ദില്ലിയിൽ എയര്‍പോട്ടില്‍ നിന്ന് യുവാവിനെയും യുവതിയെയും കുട്ടിയെയും തിരികെ നാട്ടിലെത്തിച്ചത്. യുവതിയെയും ആറ് വയസുകാരിയായ മകളെയും കഴിഞ്ഞ മൂന്നാം തിയ്യതിയാണ് കാണാതായത്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ തന്നെ പ്രണയിച്ച കാമുകനൊപ്പം പോയതാണെന്ന് പോലീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് മാവൂര്‍ ഇന്‍സ്‌പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.

മൈസുരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും ഫോണും സിംകാര്‍ഡും ഉപേക്ഷിച്ചതിനാല്‍ ശ്രമം വിജയിച്ചില്ല. പിന്നീട് യുവാവിന്റെ പഴയ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ പരിശോധിച്ച സംഘം നിരവധി നമ്പറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിര്‍ണായകമാവുകയായിരുന്നു.

ഇയാള്‍ യുവതിയെയും കുട്ടിയെയും കൂട്ടി ദില്ലിയില്‍ നിന്നും ഹൈദരാബാദിലേക്ക് പോകാന്‍ ശ്രമിക്കുന്നതായി മനസിലായതോടെ അന്വേഷണസംഘം വിമാനമാര്‍ഗം ദില്ലിയിലേക്ക് തിരിച്ചു. ദില്ലി എയര്‍പോര്‍ട്ടില്‍ സിഐഎസ്എഫിന്റെ സഹായത്തോടെയാണ് മൂന്ന് പേരെയും കണ്ടെത്തി നാട്ടില്‍ എത്തിച്ചത്.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments